സിനിമയിലെ ഇരുപതു വര്‍ഷത്തെ അനുഭവങ്ങള്‍ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അവതരിപ്പിക്കുകയാണ് നടന്‍ കുഞ്ചാക്കോ ബോബന്‍. 1997ല്‍ അനിയത്തിപ്രാവില്‍ തുടങ്ങി 2020ല്‍ അഞ്ചാം പാതിരാ വരെ എത്തിനില്‍ക്കുന്ന അഭിനയജീവിതത്തെക്കുറിച്ചാണ് ചാക്കോച്ചന്‍ പറയുന്നത്.

'എ പി മുതല്‍ എ പി വരെ. അനിയത്തി പ്രാവ് മുതല്‍ അന്‍വര്‍ ഹുസൈന്‍ വരെ. ചോക്ലേറ്റില്‍ നിന്ന് ഡാര്‍ക്ക് ചോക്ലേറ്റിലേക്ക്.. റൊമാന്റിക് സിനിമകളില്‍ നിന്നും ക്രൈം ത്രില്ലറുകളിലേക്ക്.. അനുഹ്രങ്ങളേറെ കിട്ടി.. പാഠങ്ങളേറെ പഠിച്ചു.. ഒരുപാടു നന്ദിയുണ്ട്, ഈ സ്‌നേഹത്തിന്..' കുഞ്ചാക്കോ ബോബന്‍ കുറിക്കുന്നു.

ആദ്യചിത്രമായ അനിയത്തിപ്രാവിലെ സുധി എന്ന കഥാപാത്രത്തിന്റെ ചിത്രവും അഞ്ചാം പാതിരയിലെ അന്‍വര്‍ ഹുസൈന്റെ ചിത്രവും ചേര്‍ത്തുവെച്ചാണ് പോസ്റ്റ്. 

പ്രേക്ഷകരാണ് തന്നെ വളര്‍ത്തിയതെന്ന് കുഞ്ചാക്കോ ബോബന്‍ മുമ്പു പറഞ്ഞിട്ടണ്ട്. പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന കഥാപാത്രങ്ങളെ അവര്‍ക്ക് നല്‍കുക എന്നത് തന്റെ ഉത്തരവാദിത്തമാണ് എന്ന് വിശ്വസിക്കുന്നുവെന്നും പറഞ്ഞിരുന്നു. 'സിനിമയ്ക്ക് എന്നെ ആവശ്യമില്ല എന്ന് എനിക്ക് അറിയാം. എന്നാല്‍ എനിക്ക് സിനിമയെ ആവശ്യമുണ്ട്. അതുകൊണ്ട് അനിവാര്യമാണെന്ന് തോന്നുന്ന മാറ്റങ്ങള്‍ക്ക് ഞാനും തയ്യാറാണ്. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് ഞാന്‍ അധ്വാനിക്കാന്‍ തയ്യാറാണ്. പിന്നെ കുറച്ചു ഭാഗ്യം കൂടി വേണം. നമ്മളേക്കാള്‍ കഴിവുണ്ടായിട്ടു പോലും പലര്‍ക്കും സിനിമയില്‍ പിടിച്ചു നില്‍ക്കാനാകുന്നില്ല.'  സിനിമയില്‍ തന്നെ ദ്രോഹിച്ചവരോട് ദേഷ്യമില്ലെന്നും ആരോടും കണക്കു ചോദിക്കാനില്ലെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞിരുന്നു.

kunchacko boban

Content Highlights : Kunchacko Boban facebook post about his film life in two decades

 '