
-
മലയാളസിനിമയിലെ മുന്‍നിര നായകന്മാരെല്ലാം ഒരു കുടക്കീഴിലെത്തിപ്പെട്ടാല് എങ്ങനെയുണ്ടാകും? ഒരു ആരാധകന്റെ മനസ്സില്‍ തോന്നിയ ഈ ആശയം അയാള്‍ കാന്വാസിലൊന്നു വരച്ചിട്ടു. ഒരു വീടിന്റെ ഉമ്മറത്ത് ഒത്തുകൂടിയിരിക്കുകയാണ് താരങ്ങള്‍. മമ്മൂട്ടി, മോഹന്‍ലാല്‍,സുരേഷ് ഗോപി, ജയറാം, ദിലീപ്,ജയസൂര്യ, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്, ഫഹദ് ഫാസില്‍ നിവിന്‍ പോളി, ടൊവിനോ തോമസ്, ദുല്‍ഖര്‍ സല്മാന്, ഉണ്ണി മുകുന്ദന് എല്ലാവരുമുണ്ട്. അത്തരമൊരു മനോഹരചിത്രമാണ് കുഞ്ചാക്കോ ബോബന് ഇപ്പോള്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.
കൊറോണ വൈറസ് ജാഗ്രതാനിര്‍ദേശത്തിന്റെ ഭാഗമാണ് ഈ ചിത്രം. നിങ്ങളുടെ താരങ്ങളെല്ലാം ഇപ്പോള്‍ വീട്ടിലിരിക്കുകയാണെന്നും ഈ നായകന്മാരെപ്പോലെ നിങ്ങളും വീട്ടിലിരിക്കൂവെന്നും സൂപ്പര്ഹീറോകളാവൂ എന്നുമാണ് ചാക്കോച്ചന് പോസ്റ്റിലൂടെ പറയുന്നത്. വൈറസില്‍ നിന്നും നാടിനെ രക്ഷിക്കാന്‍ ശരീരം ശുചിയായി സൂക്ഷിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണമെന്നും ചാക്കോച്ചന് ഓര്‍മ്മിപ്പിക്കുന്നു.

Content Highlights : kunchacko boban corona virus lock down message sharing a pic in facebook
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..