-
മലയാളസിനിമയിലെ മുന്‍നിര നായകന്മാരെയെല്ലാം ഒരു കുടക്കീഴില് ഒന്നിപ്പിച്ചുകൊണ്ട് ഒരു ആരാധകന് ഒരുക്കിയ ബ്രേക്ക് ദ ചെയിൻ കാമ്പയിനിന്റെ ചിത്രം വൈറലായിരുന്നു. ഒരു വീട്ടില്‍ ഒത്തുകൂടി ടിവിയ്ക്ക് മുന്നില്‍ ഇരിക്കുന്നവരില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, ദിലീപ്,ജയസൂര്യ, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്, ഫഹദ് ഫാസില്‍ നിവിന്‍ പോളി, ടൊവിനോ തോമസ്, ദുല്‍ഖര്‍ സല്മാന്, ഉണ്ണി മുകുന്ദന്, ആസിഫ് അലി തുടങ്ങിയവരെല്ലാവരുമുണ്ടായിരുന്നു.
കൊറോണ വൈറസ് ജാഗ്രതാനിര്‍ദേശത്തിന്റെ ഭാഗമാണ് ഈ ചിത്രം. നിങ്ങളുടെ താരങ്ങളെല്ലാം ഇപ്പോള്‍ വീട്ടിലിരിക്കുകയാണെന്നും ഈ നായകന്മാരെപ്പോലെ നിങ്ങളും വീട്ടിലിരിക്കൂവെന്നും സൂപ്പര്ഹീറോകളാവൂ എന്നുമാണ് ചാക്കോച്ചന് പോസ്റ്റിലൂടെ പറയുന്നത്. വൈറസില്‍ നിന്നും നാടിനെ രക്ഷിക്കാന്‍ ശരീരം ശുചിയായി സൂക്ഷിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണമെന്നും ചാക്കോച്ചന് ഓര്‍മ്മിപ്പിക്കുന്നു.
ഇപ്പോഴിതാ അതേ താരങ്ങളെ പോലീസ് വേഷത്തില്‍ അവതരിപ്പിച്ചുകൊണ്ടുള്ള ഒരു ബ്രേക്ക് ദ ചെയിന്‍ കാമ്പയിൻ ചിത്രമാണ് വൈറലാവുന്നത്. നടന് കുഞ്ചാക്കോ ബോബനാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.
Content Highlights : kunchacko boban corona virus lock down message Break The Chain Campaign viral Picture
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..