Photo | Instagram, Kunchacko Boban
തീയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ നായകനായെത്തിയ ഭീമന്റെ വഴി. ഇപ്പോൾ ചിത്രത്തിലെ നായികാ കഥാപാത്രമായെത്തിയ ചിന്നു ചാന്ദ്നിക്കൊപ്പമുള്ള രസകരമായ വീഡിയോ പങ്കുവച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ.
കുഞ്ചാക്കോ ബോബനെ 'മലർത്തിയടിക്കുന്ന' ചിന്നു ചാന്ദ്നിയെയാണ് വീഡിയോയിൽ കാണാനാവുന്നത്."ഭീമനേയും കൂടി പഠിപ്പിക്കുവോ, ജൂഡോ ജൂഡോ. പെണ്ണുങ്ങളെല്ലാം ഒരേ പൊളിയല്ലേ" എന്ന കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന്റെ നിർമാതാക്കളിലൊരാളായ റിമ കല്ലിങ്കലിനെയും വീഡിയോയിൽ കാണാം.
അഷ്റഫ് ഹംസയാണ് ഭീമന്റെ വഴി സംവിധാനം ചെയ്യുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ ഒരു വഴി സംബന്ധിച്ച പ്രശ്നങ്ങളും തുടർസംഭവങ്ങളുമാണ് ഭീമന്റെ വഴിയുടെ പ്രമേയം.
ചെമ്പോസ്കി മോഷൻ പിക്ചേഴ്സും ഒപിഎം സിനിമാസും ചേർന്നാണ് നിർമ്മാണം. ഗിരീഷ് ഗംഗാധരനാണ് ക്യാമറ. അഖിൽ രാജ് ചിറയിൽ കലാസംവിധാനവും നവാഗതനായ നിസാം കാദിരി എഡിറ്റിംഗും കൈകാര്യം ചെയ്തിരിക്കുന്നു.
ജിനു ജോസ്, ചിന്നു ചാന്ദ്നി, മേഘ തോമസ്, വിൻസി അലോഷ്യസ്, ശബരീഷ് വർമ്മ, നിർമ്മൽ പാലാഴി, ബിനു പപ്പു, ദിവ്യ എം നായർ, ഭഗത് മാനുവൽ, ആര്യ സലീ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
Content Highlights : Kunchacko Boban Chinnu Chandni funny video, Bheemante Vazhi movie
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..