കുഞ്ചാക്കോ ബോബനും ചെമ്പൻ വിനോദ്  ജോസും പ്രധാന വേഷത്തിലെത്തുന്ന 'ഭീമന്റെ വഴി' ഡിസംബർ മൂന്നിന് തിയേറ്ററുകളിലെത്തും. 

'തമാശ'എന്ന ചിത്രത്തിന് ശേഷം അഷ്‌റഫ് ഹംസ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭീമന്റെ വഴി. ചിന്നു ചാന്ദ്നി, വിൻസി അലോഷ്യസ്‍ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. 

ചെമ്പോസ്‌കി മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ചെമ്പൻ വിനോദ്, റിമ കല്ലിങ്കൽ, ആഷിഖ് അബു എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചെമ്പൻ വിനോദ് തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. ഗിരീഷ് ഗംഗാദരനാണ് ഛായഗ്രാഹകൻ. മുഹ്‌സിൻ പെരാരിയുടെ വരികൾക്ക് വിഷ്ണു വിജയ് ഈണം നൽകുന്നു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kunchacko Boban (@kunchacks)

നിഴൽ ആണ് കുഞ്ചാക്കോ ബോബന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. പട, ഒറ്റ്, ന്നാ താൻ കേസ് കൊട്, എന്താടാ സജി, നീലവെളിച്ചം, അറിയിപ്പ് തുടങ്ങി ഒരുപിടി ചിത്രങ്ങൾ താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

content highlights : Kunchacko Boban Chemban Vinod Ashraf Hamsa movie Bheemante Vazhi release date announced