പുതിയ സിനിമയുടെ സെറ്റിൽ  ജന്മദിനം ആഘോഷിച്ച് മലയാളിയുടെ  പ്രിയനടൻ കുഞ്ചാക്കോ ബോബന്‍. നിഴൽ സിനിമയുടെ സെറ്റിലാണ് സഹതാരങ്ങൾക്കും അണിയറപ്രവർത്തകർക്കും ഒപ്പം താരം പിറന്നാൾ ആഘോഷിച്ചത്. 

സംവിധായകരായ അപ്പു എൻ ഭട്ടതിരി, ഫെലിനി, നിർമ്മാതാക്കളായ ബാദുഷ, അഭിജിത്ത് എം പിള്ള, ജിനേഷ് ജോസ്, കുഞ്ഞുണ്ണി, ജിനു വി നാഥ് അടക്കമുള്ളവർ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തു. 

നാൽപ്പത്തിനാലാം പിറന്നാൾ ദിനത്തിൽ താരത്തിന്റെ പുതിയ രണ്ട് ചിത്രങ്ങളുടേയും ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. നിഴലിന്റെ എറണാകുളത്തെ സെറ്റിലാണ് സഹപ്രവർത്തകർ ചാക്കോച്ചന് പിറന്നാൾ ആഘോഷം ഒരുക്കിയത്.കോവിഡിന്റെ പ്രതിസന്ധികളുണ്ടെങ്കിലും ചാക്കോച്ചന്റെ പിറന്നാൾ എല്ലാവരും ചേർന്ന് ആഘോഷമാക്കി.

Content Highlights: Kunchacko Boban celebrate birthday