മലയാളത്തിന്റെ 'ചോക്ലേറ്റ് ഹീറോ'യ്ക്ക് ഇന്ന് ജന്മദിനം, സമ്മാനമായി രണ്ട് ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ


2 min read
Read later
Print
Share

നിഴൽ, മോഹൻകുമാർ ഫാൻസ് എന്നീ ചിത്രങ്ങളുടെ പോസ്റ്ററുകളാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.

നിഴൽ, മോഹൻകുമാർ ഫാൻസ് എന്നീ ചിത്രങ്ങളുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ Photo | Facebook, Kunchacko Boban

43-ാം ജന്മദിനമാഘോഷിക്കുകയാണ് മലയാളത്തിന്റെ സ്വന്തം 'ചോക്ലേറ്റ് ഹീറോ' കുഞ്ചാക്കോ ബോബൻ. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് താരത്തിന് ജന്മദിനാശംസകൾ‌ നേർന്നിരിക്കുന്നത്. ഈ പിറന്നാൾ ദിനത്തിൽ തന്റെ രണ്ട് ചിത്രങ്ങളുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ് താരം. നിഴൽ, മോഹൻകുമാർ ഫാൻസ് എന്നീ ചിത്രങ്ങളുടെ പോസ്റ്ററുകളാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.

ജിസ് ജോയ് ആണ് മോഹൻകുമാർ ഫാൻസ് സംവിധാനം ചെയ്യുന്നത്. പുതുമുഖം അനാർക്കലി നാസറാണ് ചിത്രത്തിലെ നായിക. ബോബി സഞ്ജയും ജിസ് ജോയും ചേർന്നാണ് ചിത്രത്തിന് കഥയെഴുതിയിരിക്കുന്നത്. ബാഹുൽ രമേശാണ് ഛായാ​ഗ്രഹണം. കൃഷ്ണകുമാർ, ശ്രീനിവാസൻ, സൈജു കുറുപ്പ്, വിനയ് ഫോർട്ട്, ബേസിൽ ജോസഫ്, രമേശ് പിഷാരടി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ

Thank you Team MOHANKUMAR FANS Jisjoy,Listin and the entire lovely gang

Posted by Kunchacko Boban on Sunday, 1 November 2020

എഡിറ്റർ അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'നിഴൽ'. നയൻതാരയാണ് ചിത്രത്തിൽ ചാക്കോച്ചന്റെ നായികയായെത്തുന്നത്. ലൗ ആക്ഷൻ ഡ്രാമയ്ക്ക് ശേഷം നയൻതാര വീണ്ടും മലയാളത്തിൽ എത്തുന്ന ചിത്രമാണ് നിഴൽ.

Presenting yours truly as, First Class Judicial Magistrate‍⚖️ .....Mr.JOHN BABY.... Sometimes you have to fear your own Shadow!!!! .......”NIZHAL”.......

Posted by Kunchacko Boban on Sunday, 1 November 2020

എസ്. സഞ്ജീവാണ് ത്രില്ലർ സ്വഭാവമുള്ള ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ദീപക് ഡി മേനോൻ ഛായാ​ഗ്രഹണവും, സൂരജ് എസ്. കുറുപ്പ് സംഗീതസംവിധാനവും നിർവഹിക്കുന്നു. അപ്പു ഭട്ടതിരിരിയും അരുൺ ലാലുമാണ് എഡിറ്റിംഗ്. അഭിഷേക് എസ് ഭട്ടതിരി- സൗണ്ട് ഡിസൈനിംഗ്, നാരായണ ഭട്ടതിരി- ടൈറ്റിൽ ഡിസൈൻ, മേക്കപ്പ്- റോണക്‌സ് സേവ്യർ.

Content Highlights: kunchacko boban birthday mohankumar fans jis joy nizhal nayanthara movie first look posters

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Kunchacko Boban

1 min

ചാവേർ പ്രൊമോഷന് എത്രയും വേഗമെത്തണം, കണ്ണൂർ നിന്നും കൊച്ചിയിലേക്ക് വന്ദേഭാരതിൽ യാത്രചെയ്ത് ചാക്കോച്ചൻ

Oct 1, 2023


KG George director death allegation against family wife salma George reacts funeral held at kochi

2 min

കെ.ജി ജോര്‍ജ്ജിനെ നന്നായാണ് നോക്കിയത്, ഞങ്ങള്‍ സുഖവാസത്തിന് പോയതല്ല- സല്‍മാ ജോര്‍ജ്ജ്

Sep 26, 2023


Vivek Agnihotri Claims Prabhas'Fans Abusing Trolling the vaccine war release salaar

2 min

ഷാരൂഖ് ഖാന്റെ സമീപകാല ചിത്രങ്ങള്‍ അതിഭാവുകത്വം നിറഞ്ഞത്- വിവേക് അഗ്നിഹോത്രി

Oct 2, 2023

Most Commented