ആഗസ്റ്റ് സിനിമാസ് പങ്കുവച്ച വീഡിയോയിൽ നിന്നുള്ള രംഗങ്ങൾ
കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന ദ്വിഭാഷാ ചിത്രം ഒറ്റിന്റെ ചിത്രീകരണം മുംബൈയില്‍ ആരംഭിച്ചു. തമിഴില്‍ രണ്ടകം എന്ന പേരില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ സംവിധാനം ടി.പി ഫെല്ലിനിയാണ്. ദി ഷോ പീപ്പിള്‍ ന്റെ ബാനറില്‍ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആഗസ്റ്റ് സിനിമാസാണ് സിനിമ ചിത്രീകരണം ആരംഭിച്ച വിവരം പങ്കുവച്ചത്.
ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്കെത്തുന്ന ചിത്രമെന്ന നിലയില്‍ പ്രഖ്യാപന വേളയില്‍ തന്നെ 'ഒറ്റ്' വലിയ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. തമിഴകത്തെയും മലയാളത്തിലെയും റൊമാന്റിക് ഹീറോകള്‍ ഒന്നിക്കുന്ന ഈ ചിത്രത്തില്‍ ജാക്കി ഷ്റോഫ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാനതാരം.
തമിഴിലെയും മലയാളത്തിലെയും പ്രമുഖ താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമാവുന്നതായാണ് റിപ്പോര്‍ട്ട്. ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് എസ്.സജീവാണ്. തെലുങ്ക് താരം ഈഷ റെബ്ബയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. ദി ഷോ പീപ്പിള്‍ ന്റെ ബാനറില്‍ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
എ.എച്ച് കാശിഫാണ് സംഗീതം ഒരുക്കുന്നത്. വിജയ് ആണ് ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. അപ്പു ഭട്ടതിരി എഡിറ്റിങ്ങ് നിര്‍വ്വഹിക്കുന്നു. സ്റ്റെഫി സേവ്യറാണ് വസ്ത്രാലങ്കാരം. റോണക്സ് സേവ്യറാണ് മെയ്ക്കപ്പ് ചെയ്യുന്നത്. സൗണ്ട് ഡിസൈനറായി ചിത്രത്തിനൊപ്പമുള്ളത് രംഗനാഥ് രവിയാണ്. പ്രൊഡക്ഷന്‍ കണ്ട്രോളര് സുനിത് ശങ്കറാണ്. ലൈന്‍ പ്രൊഡ്യൂസര്‍ മിഥുന് എബ്രഹാം പി.ആര്.ഒ ആതിര ദില്‍ജിത്ത്.
Content Highlights: kunchacko boban arvind swamy Movie, Ottu Movie shooting started in Mumbai
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..