കുഞ്ചാക്കോ ബോബന്‍ -അരവിന്ദ് സ്വാമി ചിത്രം 'ഒറ്റ് '; റിലീസ് പ്രഖ്യാപിച്ചു


Ottu

കുഞ്ചാക്കോ ബോബനും -അരവിന്ദ് സ്വാമിയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നതിലൂടെ ഏറെ ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്ന ഒറ്റ് എന്ന ചിത്രം ഓണക്കാലം ആലോഷപൂര്‍വ്വമാക്കുവാനായി സെപ്റ്റംബര്‍ രണ്ടാം തീയതി പ്രദര്‍ശനത്തിനെത്തുന്നു.

തമിഴിലും മലയാളത്തിലും ഒരുപോലെ ഒരുക്കുന്ന ഈ ചിത്രം വലിയ മുതല്‍ മുടക്കോടെയും വ്യത്യസ്ഥ ലൊക്കേഷനുകളിലൂടെയും ചിത്രീകരിച്ചതാണ്. ആഗസ്റ്റ് സിനിമയുടെ ബാനറില്‍ ഷാജി നടേശനും നടന്‍ ആര്യയും ചേര്‍ന്നാണ്. ഈയിത്രം നിര്‍മ്മിക്കുന്നത്. വന്‍ പ്രദര്‍ശനവിജയം നേടിയ തീവണ്ടി എന്ന ചിത്രത്തിന്റെ സംവിധായകനായ ഫെല്ലിനിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.തീവണ്ടിക്കു ശേഷം ആഗസ്റ്റ് സിനിമ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്.



ഗോവാ, പുനാ, മുംബൈ ഹൈവേകള്‍ എന്നിവിടങ്ങളായിരുന്നു ഈ ചിത്രത്തിന്റെ നടന്നത്. പൂര്‍ണ്ണമായും ത്രില്ലര്‍ മൂഡില്‍ അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തില്‍ നിരവധി ബഹുഭാഷാ അഭിനേതാക്കളും അഭിനയിക്കുന്നു. ഒരു ബഹുഭാഷാചിത്രമായിട്ടാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നതെന്ന് ചിത്രത്തിന്റെ സംവിധായകനായ ഫെല്ലിനി പറഞ്ഞു.

വലിയ പ്രതിസന്ധികളെ തരണം ചെയ്താണ് അഞ്ചു ഷെഡ്യൂളുകളോടെ ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്നതെന്ന് നിര്‍മ്മാതാവ് ഷാജി നടേശനും പറഞ്ഞു. പ്രദര്‍ശനശാലകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന എന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിന്റെ തൊട്ടുപിന്നാലെയെത്തുന്ന നിലയില്‍ ഈ ചിത്രത്തിന്റെ പ്രസക്തി ഏറെ വര്‍ദ്ധിപ്പിക്കുന്നു.

ഈ ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറും ട്രെയ്‌ലറും സോഷ്യല്‍ മീഡിയായില്‍ വലിയ തരംഗമാണുണ്ടാക്കിയിരിക്കുന്നത്. സഞ്ജീവിന്റേതാണു തിരക്കഥ. എ.ആര്‍.റഹ്മാന്റെ പ്രധാന സഹായിയായ കാഷിഫ്-ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു. വിജയ് ഛായാഗ്രഹണവും അപ്പു ഭട്ടതിരിപ്പാട് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം - സുഭാഷ് കരുണ്‍. മേക്കപ്പ് - റോണക്‌സ് സേവ്യര്‍. കോസ്റ്റ്യം -ഡിസൈന്‍ - സ്റ്റെഫി സേവ്യര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സുനിത് ശങ്കര്‍. എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍ - മിഥുന്‍ ഏബ്രഹാം, വാഴൂര്‍ ജോസ്.

Content Highlights: kunchacko boban, aravind swamy film, ottu movie release date announced, Fellini


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented