മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട റൊമാന്റിക് ഹീറോ കുഞ്ചാക്കോ ബോബനും തമിഴകത്തിന്റെ ഒരു കാലത്തെ റൊമാന്റിക് ഹീറോയും രണ്ടാം വരവിൽ പ്രതിനായക വേഷങ്ങളിലൂടെയും ശക്തമായ വേഷങ്ങളിലൂടെയും ​ഗംഭീര തിരിച്ചുവരവ് നടത്തിയ അരവിന്ദ് സാമിയും ഒന്നിക്കുന്നു.

തീവണ്ടി എന്ന ചിത്രത്തിന് ശേഷം ഫെല്ലിനി ടിപി സംവിധാനം ചെയ്യുന്ന ദ്വിഭാഷാ ചിത്രത്തിലാണ് രണ്ട് പേരും ആദ്യമായി ഒന്നിക്കുന്നത്. 

‘ഒറ്റ്’ എന്നാണ് മലയാളത്തിൽ ചിത്രത്തിന്റെ പേര്.  ‘രെണ്ടഗം’ എന്ന പേരിലാണ് ചിത്രം തമിഴിലെത്തുക. ദി ഷോ പീപ്പിളിന്റെ ബാനറില്‍ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കുഞ്ചാക്കോ ബോബന്റെ ആദ്യ തമിഴ് ചിത്രം കൂടിയാണിത്

Ottu

ഗോവ, മുംബൈ, മാഗലാപുരം തുടങ്ങിയ സ്ഥലങ്ങളാണ് പ്രധാന ലൊക്കേഷനുകൾ. സിനിമയുടെ  ചിത്രീകരണം ഗോവയിൽ  തുടങ്ങി. ഈഷ റെബ്ബ ആണ് നായിക.

Ottu

Ottu

എസ്. സഞ്ജീവ് ആണ് ചിത്രത്തിന്റെ കഥ. സം​ഗീതം എ.എച്ച് കാശിഫ്. ഛായാ​ഗ്രാഹണം- വിജയ്. എഡിറ്റിങ്ങ്- അപ്പു ഭട്ടതിരി. വസ്ത്രാലങ്കാരം - സറ്റെഫി സേവ്യർ. മെയ്ക്കപ്പ്- റോണക്സ് സേവ്യർ. സൗണ്ട് ഡിസൈണർ - രംഗനാഥ്‌ രവി. പ്രൊഡക്ഷൻ കൺട്രോളർ - സുനിത് ശങ്കർ. ലൈൻ പ്രൊഡ്യൂസർ - മിഥുൻ എബ്രഹാം.. പി.ആർ.ഒ: ആതിര ദിൽജിത്ത്

Content Highlights : Kunchacko Boban and Aravind Swamy Teams upo for Fellini TP bilingual movie produced by Arya Shaji Nadeshan, ottuu and rendagam