ധര്‍മ പ്രൊഡക്ഷന്‍ കേന്ദ്ര സര്‍ക്കാറിന്റെ കീഴിലാണെന്നാണ് കങ്കണ കരുതുന്നത്; പരിഹസിച്ച് കുനാല്‍ കമ്ര


2 min read
Read later
Print
Share

കങ്കണ, കുനാൽ കർമ

റണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അയാല്‍ മുഖര്‍ജി സംവിധാനം ചെയ്ത ബ്രഹ്മാസ്ത്ര എന്ന സിനിമയുടെ വിജയത്തെ ചോദ്യം ചെയ്ത നടി കങ്കണ റണാവത്തിനെ പരിഹസിച്ച് കൊമേഡിയന്‍ കുനാല്‍ കമ്ര. കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷനാണ് ചിത്രം നിര്‍മിച്ചത്. ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കണക്കുകളെല്ലാം കള്ളമാണെന്നാണായിരുന്നു കങ്കണയുടെ ആരോപണം. ഇതെക്കുറിച്ച് പ്രതികരിക്കുകയാണ് കുനാല്‍..

കങ്കണ കരുതുന്നത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, നാഷ്ണല്‍ ഇന്‍വസ്റ്റിഗേഷന്‍ ഏജന്‍സി, സിബിഐ, ധര്‍മ പ്രൊഡക്ഷന്‍സ് എല്ലാം കേന്ദ്ര സര്‍ക്കാറിന്റെ കീഴിലാണെന്നാണ്- കുനാല്‍ കമ്ര കുറിച്ചു.

സെപ്തംബര്‍ 9 ന് റിലീസ് ചെയ്ത ചിത്രം രണ്ടുദിവസം കൊണ്ട് 160 കോടിയോളമാണ് വരുമാനം നേടിയത്. ബോക്സ് ഓഫീസ് ഇന്ത്യ അവകാശപ്പെടുന്ന കണക്കുകള്‍ കള്ളമാണെന്നും സിനിമയുടെ വിജയം പൊലിപ്പിച്ച് കാണിക്കുകയാണെന്നും കങ്കണ ആരോപിച്ചു. കരണ്‍ ജോഹറിന്റെ പക്കല്‍ നിന്ന് തനിക്ക് കണക്ക് പഠിക്കണമെന്നും കങ്കണ കുറിച്ചു.

ബോക്സ് ഓഫീസ് ഇന്ത്യ തനിക്കെതിരേ കാമ്പയിന്‍ നടത്തുകയാണ്. ബ്രഹ്മാസ്ത്ര ഒരു ദിവസം കൊണ്ട് അവര്‍ ഹിറ്റാക്കി. തിയേറ്ററില്‍ വിജയമായ മണികര്‍ണിക എന്ന ചിത്രത്തെ പരാജയമായി ചിത്രീകരിച്ചു. തലൈവിയെയും സമാനമായി ചിത്രീകരിച്ചു. ധാക്കട് റിലീസ് ചെയ്തപ്പോഴും അത് തുടര്‍ന്നു. എനിക്ക് ഈ കണക്കുകള്‍ മനസ്സിലാകുന്നില്ല. ഞാന്‍ ഗൂഢാലോചനയില്‍ പങ്കാളിയാകാറില്ല, മറ്റുള്ളവരെ പിറകില്‍ നിന്ന് കുത്തുകയുമില്ല- കങ്കണ കൂട്ടിച്ചേര്‍ത്തു.

റിലീസ് ചെയ്ത ദിവസം ബ്രഹ്മാസ്ത്രയ്ക്കെതിരേ കങ്കണ രംഗത്ത് വന്നിരുന്നു. സംവിധായകന്‍ 600 കോടിരൂപ ചാരമാക്കിയെന്നാണ് കങ്കണ പറഞ്ഞത്. നിര്‍മാതാവ് കരണ്‍ ജോഹറിനെയാണ് അവര്‍ ആദ്യം കടന്നാക്രമിച്ചത്. സ്വഭാവത്തിന്റെ കാര്യത്തില്‍ കരണ്‍ ജോഹറിനേപ്പോലെയുള്ളവരെ ആദ്യം ചോദ്യം ചെയ്യണം. അദ്ദേഹത്തിന് തിരക്കഥയേക്കാള്‍ മറ്റുള്ളവരുടെ ലൈംഗിക ജീവിതത്തേക്കുറിച്ചറിയാനാണ് താത്പര്യം. വ്യാജ കളക്ഷന്‍ കണക്കുകളുണ്ടാക്കുകയും സിനിമയുടെ പ്രചാരണത്തിനെ ദക്ഷിണേന്ത്യയില്‍ നിന്നുള്ള താരങ്ങളെ കൂട്ടുപിടിക്കുകയും ചെയ്യുന്നുവെന്നും കങ്കണ പറഞ്ഞു.

നല്ലൊരു എഴുത്തുകാരനെയോ സംവിധായകനെയോ താരങ്ങളെയോ മറ്റു പ്രതിഭാധനരയോ വിലക്കെടുക്കുന്നത് ഒഴിച്ച് അവര്‍ വേറെയെന്തും ചെയ്യും. യാചിക്കാന്‍ പോകുന്നതിന് പകരം അവര്‍ എന്തുകൊണ്ട് ബ്രഹ്മാസ്ത്രയെ പോലെ ഒരു ദുരന്തത്തിലെ പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെന്നും കങ്കണ ചോദിച്ചു.

Content Highlights: Kunal Kamra trolls Kangana Ranaut, Dharma productions, Karan Johar brahmastra box office collection

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
o baby

2 min

പ്രണയവും പകയും ചെറുത്തുനിൽപ്പും; കുടുംബത്തിനായി ബേബിയുടെ ഒറ്റയാൾ പോരാട്ടം| O BABY REVIEW

Jun 9, 2023


kollam sudhi car accident  death mahesh kunjumon mimicry artist underwent surgery recovering

1 min

കാറപകടത്തില്‍ പരിക്കേറ്റ മഹേഷ് കുഞ്ഞുമോന്റെ ഓപ്പറേഷന്‍ കഴിഞ്ഞു

Jun 8, 2023


rani movie

1 min

'വാഴേണം ദൈവമേ'; ഭാവന നായികയാകുന്ന റാണിയിലെ വീഡിയോ ​ഗാനം പുറത്ത്

Jun 8, 2023

Most Commented