'കുമ്മാട്ടിക്കളി'യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ
സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് നായകനായി എത്തുന്ന ചിത്രം, 'കുമ്മാട്ടിക്കളി'യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സുരേഷ് ഗോപി തന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടത്. പ്രശസ്ത സിനിമാ നിർമ്മാണ കമ്പനിയായ സൂപ്പർ ഗുഡ് ഫിലിംസ് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ചിമ്പു, വിജയ് തുടങ്ങിയ മുൻനിര നായകന്മാരെ വച്ച് ഹിറ്റ് സിനിമകൾ സംവിധാനം ചെയ്ത വിൻസെന്റ് സെൽവയാണ്.
വിൻസന്റ് സെൽവയുടെ ആദ്യ മലയാള ചിത്രമാണ് "കുമ്മാട്ടിക്കളി ". ആർ ബി ചൗധരിയുടെ ഉടമസ്ഥതയിലുള്ള പ്രശസ്ത സിനിമാ നിർമ്മാണ കമ്പനിയായ സൂപ്പർഗുഡ് ഫിലിംസ് ആണ് കുമ്മാട്ടിക്കളി" നിർമ്മിക്കുന്നത്. സൂപ്പർ ഗുഡ് ഫിലിംസിന്റെ 98 -ാമത്തെ നിർമ്മാണ സംരംഭമാണിത്. ദിലീപ് നായകനായ D148 ആണ് നിർമ്മാണത്തിലിരിക്കുന്ന മറ്റൊരു ചിത്രം. കടപ്പുറവും കടപ്പുറത്തെ ജീവിതങ്ങളെയും പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രമാണ് കുമ്മാട്ടിക്കളി.
തമിഴ്, കന്നഡ സിനിമകളിലെ നടീനടന്മാരെ ഉൾപ്പെടുത്തി ഒരുക്കുന്ന ചിത്രത്തിൽ ലെന, ദേവിക സതീഷ്, യാമി, അനുപ്രഭ, മൈം ഗോപി, അസീസ് നെടുമങ്ങാട്, ദിനേശ് ആലപ്പി, സോഹൻ ലാൽ, ആൽവിൻ ആന്റണി ജൂനിയർ, സിനോജ് അങ്കമാലി, ധനഞ്ജയ് പ്രേംജിത്ത്, മിഥുൻ പ്രകാശ്, അനീഷ് ഗോപാൽ, റാഷിക് അജ്മൽ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.
സംവിധായകൻ ആർ കെ വിൻസെന്റ് സെൽവയുടേതാണ് തിരക്കഥ. ഛായാഗ്രഹണം -വെങ്കിടേഷ് വി. പ്രോജക്ട് ഡിസൈനർ -സജിത്ത് കൃഷ്ണ, സംഗീതം -ജാക്സൺ വിജയൻ, ലിറിക്സ് -സജു എസ്, ഡയലോഗ്സ് -ആർ കെ വിൻസെന്റ് സെൽവ, രമേശ് അമ്മനത്ത്. എഡിറ്റർ -ആന്റണി, സംഘട്ടനം -ഫീനിക്സ് പ്രഭു, പ്രൊഡക്ഷൻ കൺട്രോളർ -അമൃത മോഹൻ, ചീഫ് അസോസിയേറ്റ് -മഹേഷ് മനോഹർ, മേക്കപ്പ് -പ്രതിഭ രംഗൻ, ആർട്ട് ഡയറക്ടർ -മഹേഷ് നമ്പി, കോസ്റ്റ്യൂം -അരുൺ മനോഹർ, പി ആർ ഓ -മഞ്ജു ഗോപിനാഥ്, സ്റ്റിൽസ് -ബാവിഷ്, ഡിസൈൻ ചിറമേൽ മീഡിയ വർക്ക്സ്.
30 ദിവസത്തോളം നീളുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനുകൾ ആലപ്പുഴ, കൊല്ലം നീണ്ടകര എന്നിവിടങ്ങളാണ്.
Content Highlights: kummattikkali movie poster out, madhav suresh


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..