ശ്യാം പുഷ്‌ക്കരന്റെ തിരക്കഥയില്‍ മധു സി നാരായണന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു കുമ്പളങ്ങി നൈറ്റ്‌സ്. 2019ലെ മലയാള ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഇപ്പോഴും സംസാരിക്കുന്ന ചിത്രവും ഒരുപക്ഷേ ഇതായിരിക്കും. സിനിമയില്‍ ഫഹദ് ഫാസില്‍ അഭിനയിച്ച കഥാപാത്രം ഷമ്മിയെപ്പറ്റിയുള്ള ചര്‍ച്ചകള്‍ ചിത്രം റിലീസായി അഞ്ചു മാസമായിട്ടും അവസാനിക്കുന്നില്ല.
പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രത്തില്‍ നിന്നും നീക്കം ചെയ്ത ഒരു രംഗം കൂടി പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഒരേ തൂവല്‍ പക്ഷി എന്നാണ് രംഗത്തിന് പേരു നല്‍കിയിരിക്കുന്നത്. ഫഹദ്, അന്ന ബെന്‍, ഗ്രേസ് ആന്റണി എന്നിവരാണ് രംഗത്തിലെത്തുന്നത്. മാനസിക വൈകല്യമുള്ള സ്വഭാവസവിശേഷതകളുളള ഷമ്മിയുടെ 'നല്ല മുഖം' തുറന്നു കാണിക്കുന്ന രംഗം എന്തിനാണ് ചിത്രത്തില്‍ നിന്നും നീക്കം ചെയ്തതെന്ന് ചോദിച്ച് വിലപിക്കുകയാണ് ഇപ്പോള്‍ ആരാധകര്‍. ഒരു പാവം മനുഷ്യനെ കൊണ്ടു പോയി സൈക്കോ ആക്കിക്കളഞ്ഞുവെന്നും രംഗം കണ്ട് ആരാധകര്‍ പ്രതികരിക്കുന്നു.
ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, നസ്രിയ, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ഷൈജു ഖാലിദാണ് ഛായാഗ്രഹണം നിര്‍വഹിച്ചത്. അന്‍വര്‍ അലി, വിനായക് ശശികുമാര്‍, നസര്‍ അഹമ്മദ് എന്നവിരുടെ വരികള്‍ക്ക് സുശിന്‍ ശ്യാം സംഗീതം നല്‍കി. ഫെബ്രുവരി 7നായിരുന്നു റിലീസ്.
Content Highlights : Kumbalangi nights deleted scene 2, Fhada Faasil, Anna Ben, Grace Antony
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..