-
കുമ്പളങ്ങി നൈറ്റ്‌സിലെ സിമി എന്ന കഥാപാത്രത്തിലൂടെ മലയാളസിനിമയില്‍ ചുവടുറപ്പിച്ച നടിയാണ് ഗ്രേസ് ആന്റണി. ചിത്രത്തില്‍ ഫഹദ് ഫാസില്‍ അവതരിപ്പിച്ച ഷമ്മി എന്ന കഥാപാത്രത്തോട് ഏതു ടൈപ്പ് ചേട്ടനായാലും മര്യാദയ്ക്ക് സംസാരിക്കണം എന്ന ഒറ്റ ഡയലോഗ് കൊണ്ട് 'ഈ കുട്ടി കൊള്ളാമല്ലോ' എന്ന് മലയാളികളെ കൊണ്ടു പറയിച്ചു, ഗ്രേസ്.
ഇപ്പോള്‍ തകര്‍പ്പന്‍ ഡാന്‍സുമായി ആരാധകര്‍ക്കു മുന്നിലെത്തുകയാണ് നര്‍ത്തകി കൂടിയായ ഗ്രേസ്. മിന്നല്‍ കൈവള ചാര്‍ത്തി എന്ന പാട്ടിനു കിടിലന്‍ ചുവടുകള്‍ വയ്ക്കുന്ന ഗ്രേസിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട സുഹൈദ് കുക്കുവും ഗ്രേസിനൊപ്പം ചുവടു വയ്ക്കുന്നുണ്ട്
സുഡാനി ഫ്രം നൈജീരിയയ്ക്കു ശേഷം സക്കറിയ സംവിധാനം ചെയ്യുന്ന ഒരു ഹലാല്‍ ലവ് സ്റ്റോറിയിലാണ് ഗ്രേസ് ഇനിയെത്തുക.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..