പ്രതീക്ഷ വാനോളമുയർത്തി 'കുമാരി' ട്രെയ്‌ലർ; ഒക്ടോബർ 28ന് തിയേറ്ററുകളിൽ എത്തും


'രണം' എന്ന ഒറ്റ ചിത്രത്തിലൂടെ സംവിധായകന്‍ എന്ന നിലയില്‍ പ്രേക്ഷക പ്രീതി നേടിയ സംവിധായകന്‍ തന്റെ രണ്ടാമത്തെ ചിത്രവും വ്യത്യസ്തമായി ഒരുക്കുമ്പോള്‍ കാഴ്ച്ചക്കാരുടെ പ്രതീക്ഷ വാനോളമാണ്.

kumari movie poster

മിത്തും യാഥാര്‍ഥ്യവും ഇടകലര്‍ന്ന് കഥ പറയുന്ന ചിത്രങ്ങള്‍ എപ്പോഴും പ്രേക്ഷകപ്രീതി നേടാറുണ്ട്‌. അത്തരത്തില്‍ മലയാളിത്തമുള്ള ഒരു ചിത്രം കൂടി കാഴ്ചക്കാര്‍ക്ക് മുന്നിലേക്ക് എത്തുകയാണ്. നിര്‍മ്മല്‍ സഹദേവ് ഒരുക്കുന്ന 'കുമാരി'. 'തുമ്പാഡ്‌', ഇപ്പോള്‍ തീയറ്ററില്‍ പ്രദര്‍ശന വിജയം നേടി മുന്നേറുന്ന 'കാന്താര' എന്നീ ചിത്രങ്ങള്‍ ഇരു കയ്യും നീട്ടി സ്വീകരിച്ച മലയാളി പ്രേക്ഷക സമൂഹത്തിന് അതേ രീതിയില്‍ തന്നെ ആസ്വദിക്കാന്‍ വ്യത്യസ്തമായ ഒരു കഥയാണ് നിര്‍മ്മല്‍ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങിയതോടെ പ്രേക്ഷകര്‍ക്ക് പ്രതീക്ഷ കൂടിയെന്നതും വ്യക്തം.

'കുമാരി' ഒക്ടോബര്‍ 28നു പ്രദര്‍ശനത്തിന് എത്തുമ്പോള്‍ ഐശ്വര്യ ലക്ഷ്മി എന്ന അഭിനേത്രിയുടെ താരമൂല്യം ഒന്നുകൂടി ഉയരുകയാണ്. അന്യഭാഷകളില്‍ പ്രദര്‍ശനത്തിന് എത്തിയ ഹിറ്റ് സിനിമകളുടെ ഭാഗമായി ഇപ്പോള്‍ തന്നെ താരമൂല്യം ഉയര്‍ന്നിരിക്കുകയാണ്. 'രണം' എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകപ്രീതി നേടിയ സംവിധായകന്‍ തന്റെ രണ്ടാമത്തെ ചിത്രവും വ്യത്യസ്തമായി ഒരുക്കുമ്പോള്‍ കാഴ്ചക്കാ
രുടെ പ്രതീക്ഷ വാനോളമാണ്. 'കുമാരി' എന്ന ചിത്രം അതിന്റെ എല്ലാ മേഖലകളിലും പ്രേക്ഷകരുടെ കയ്യടി നേടുമെന്നുറപ്പാണ്. ചിത്രത്തിന്റെതായി ഇതുവരെ പുറത്തുവന്ന വിഷ്വലുകള്‍ അത്തരത്തിലുള്ള സൂചനയാണ് ഇതുവരെ നല്‍കിയിരിക്കുന്നത്. അതില്‍ ഏറ്റവും എടുത്തു പറയേണ്ടത് സംവിധാനമികവ് തന്നെയാകും. ജേക്‌സ്‌ ബിജോയ് ഒരുക്കുന്ന പശ്ചാത്തല സംഗീതവും കാലഘട്ടത്തെ കൃത്യമായി അടയാളപ്പെടുത്തുന്ന കലാ സംവിധാനമികവും ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്കായി ഒരുക്കിയ വസ്ത്രങ്ങളും അവരുടെ രൂപഭാവങ്ങള്‍ക്ക് പെര്‍ഫെക്ഷന്‍ നല്‍കുന്ന ചമയവും അതെല്ലാം മികച്ച ഫ്രെയിമുകളിലാക്കിയ ഛായാഗ്രഹണമികവും ഒപ്പം കെട്ടുറപ്പുള്ള തിരക്കഥയുടെ പിന്‍ബലവും ചേരുമ്പോള്‍ പ്രേക്ഷകര്‍ തീയറ്റര്‍ വിജയമാക്കി മാറ്റും കുമാരിയെ എന്നുറപ്പിക്കാം.കാഞ്ഞിരങ്ങാടെന്ന ദേശത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്. ഷൈന്‍ടോം ചാക്കോ, സുരഭി ലക്ഷ്മി, തന്‍വി റാം, രാഹുല്‍ മാധവ് , ജിജു ജോണ്‍, സ്ഫടികം ജോര്‍ജ്, ശിവജിത് പദ്മനാഭന്‍, സ്വാസിക തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ കുമാരിയെ അവതരിപ്പിക്കുന്നത്. ദി ഫ്രഷ് ലൈം സോഡാസിന്റെ ബാന്നറില്‍ ജിജു ജോണ്‍, നിര്‍മല്‍ സഹദേവ്, ശ്രീജിത്ത് സാരംഗ്, ജേക്‌സ് ബിജോയ് തുടങ്ങിയവര്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഐശ്വര്യാ ലക്ഷ്മി, പ്രിയങ്കാ ജോസഫ്, മൃദുലാ പിന്‍പല, ജിന്‍സ് വര്‍ഗീസ് എന്നിവരാണ് കുമാരിയുടെ സഹനിര്‍മാണം. ഡയറക്ടര്‍ ഓഫ് ഫോട്ടോഗ്രാഫി എബ്രഹാം, എഡിറ്റര്‍ ആന്‍ഡ് കളറിസ്റ്റ് ശ്രീജിത്ത് സാരംഗ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ ഗോകുല്‍ ദാസ്, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ ഹാരിസ് ദേശം, മേക്ക്അപ്പ് അമല്‍ ചന്ദ്രന്‍, വസ്ത്രാലങ്കാരം സ്റ്റെഫി സേവിയര്‍, ലിറിക്സ് കൈതപ്രം, ജ്യോതിസ് കാശി, ജോ പോള്‍, ചീഫ് അസ്സോസിയേറ്റ് ബോബി സത്യശീലന്‍, ബാക്ക്ഗ്രൗണ്ട് സ്‌കോര്‍ ജേക്‌സ് ബിജോയ്, മണികണ്ഠന്‍ അയ്യപ്പാ, വി എഫ് എക്‌സ് സനന്ത് ടി ജി, വിശാല്‍ ടോം ഫിലിപ്പ്, സ്റ്റണ്ട്‌സ് ദിലീപ് സുബ്ബരായന്‍, സൗണ്ട് മിക്‌സിങ് അരവിന്ദ് മേനോന്‍, സൗണ്ട് ഡിസൈന്‍ സിങ്ക് മീഡിയ, സ്റ്റില്‍സ് സഹല്‍ ഹമീദ്, ഡിസൈന്‍ ഓള്‍ഡ് മംഗ്സ്, പ്രൊമോഷന്‍ കണ്‍സല്‍ട്ടന്റ് വിപിന്‍ കുമാര്‍, മാര്‍ക്കറ്റിങ് ബിനു ബ്രിങ് ഫോര്‍ത്ത്, ഡിസ്ട്രിബൂഷന്‍ ഹെഡ് ബബിന്‍. പി ആർ ഓ : വേണു വാര്യർ

Content Highlights: kumari movie trailer


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented