കുമരി മാവട്ടത്തിൻ തഗ്സ് എന്ന ചിത്രത്തിന്റെ ക്യാരക്ടർ റിലീസ് ചടങ്ങിൽ നിന്ന്
നൃത്തസംവിധായിക ബൃന്ദാ മാസ്റ്റർ സംവിധാനം ചെയ്യുന്ന കുമരി മാവട്ടത്തിൻ തഗ്സ് എന്ന ചിത്രത്തിന്റെ താരനിബിഢമായ ക്യാരക്ടർ റിലീസ് ചടങ്ങ് ചെന്നൈ സത്യം തിയേറ്ററിൽ നടന്നു. മുഴുനീള ആക്ഷൻ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിലെ നായകൻ ഹ്രിദ്ധു ഹറൂണിനെ പ്രശസ്ത സംവിധായകൻ എസ്. എസ് രാജമൗലി സദസിനു പരിചയപ്പെടുത്തി.
ആമസോണിൽ ഏറെ ഹിറ്റായ ക്രാഷ് കോഴ്സ് സീരിസിലേയും, സന്തോഷ് ശിവൻ സംവിധാനം ചെയ്ത മുംബൈക്കർ എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെയും പോലെ ഹൃദ്ധുവിൽ നിന്ന് മികച്ച പ്രകടനം ഈ സിനിമയിലും പ്രതീക്ഷിക്കാമെന്ന് നടൻ ആര്യ ചടങ്ങിൽ ഓർമപ്പെടുത്തി.
പ്രശസ്ത തെന്നിന്ത്യൻ സംവിധായകൻ കെ ഭാഗ്യരാജ്, ഗൗതം മേനോൻ പ്രശസ്ത ചലച്ചിത്ര താരങ്ങളായ പാർത്ഥിപൻ, ദേസിങ്, ഖുശ്‌ബു, പൂർണിമ ഭാഗ്യരാജ്, കലാ മാസ്റ്റർ, രവി അരശ് തുടങ്ങി നിരവധി പ്രമുഖർ ചിത്രത്തിന് ആശംസകളുമായി എത്തിച്ചേർന്നിരുന്നു.
സാം സി.എസ്സ് ആണ് ചിത്രത്തിന്റെ സംഗീതം. പ്രിയേഷ് ഗുരുസ്വാമി ഛായാഗ്രഹണവും പ്രവീൺ ആന്റണി എഡിറ്റിങ്ങും നിർവഹിക്കുന്നു. ജോസഫ് നെല്ലിക്കൽ ആണ് പ്രൊഡക്ഷൻ ഡിസൈനർ. എം കറുപ്പയ്യയാണ് പ്രൊജക്റ്റ് കോഓർഡിനേറ്റർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ യുവരാജ്.
സിംഹാ, ആർ കെ സുരേഷ് , മുനിഷ് കാന്ത്, അനശ്വരാ രാജൻ തുടങ്ങി നീണ്ട താരനിരയാണ് ചിത്രത്തിലുള്ളത്. ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങളായ വിക്രം, ആർ ആർ ആർ, ഡോൺ എന്നിവയുടെ കേരളത്തിലെ വിതരണക്കാരായ റിയാ ഷിബുവിന്റെ എച്ച് ആർ പിക്ചേഴ്സ് ആണ് ചിത്രം പ്രൊഡ്യൂസ് ചെയ്യുന്നത്. തമിഴിന് പുറമെ ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിൽ ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യും. പി ആർ ഓ : പ്രതീഷ് ശേഖർ.
Content Highlights: kumari maavattathin thugs movie, brinda master, ss rajamouli, malayalam movie news


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..