കുബ്ര സേത് | ഫോട്ടോ: www.instagram.com/kubbrasait/
സേക്രഡ് ഗെയിംസ് എന്ന വെബ്സീരീസിലൂടെ സുപരിചിതയായ നടിയാണ് കുബ്ര സേത്. കൗമാരകാലത്ത് താൻ ലൈംഗിക ചൂഷണത്തിനിരയാക്കപ്പെട്ടിട്ടുണ്ടെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് അവർ. ഓപ്പൺ ബുക്ക്: നോട്ട് എ ക്വയറ്റ് മെമ്മൊയർ എന്ന പുസ്തകത്തിലാണ് താരം ഈ തുറന്നു പറച്ചിൽ നടത്തിയിരിക്കുന്നത്.
തന്റെ ജീവിതത്തിലുണ്ടായ ഏറ്റവും വലിയ ദുരന്തം എന്നാണ് അവർ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. അമ്മയോടുപോലും ഈ സംഭവത്തേക്കുറിച്ച് പറഞ്ഞത് പിന്നെയും വർഷങ്ങൾക്ക് ശേഷമാണ്. 17 വയസ് പ്രായമുള്ളപ്പോഴാണ് തനിക്ക് കുടുംബസുഹൃത്തിൽ നിന്ന് ചൂഷണം നേരിടേണ്ടിവന്നതെന്ന് അവർ പറഞ്ഞു.
ഇതിനേക്കുറിച്ച് അവർ പുസ്തകത്തിൽ എഴുതിയിരിക്കുന്നത് ഇങ്ങനെ. "കുടുംബത്തോടൊപ്പം ബംഗളൂരുവിലെ ഒരു റെസ്റ്റോറന്റിൽ പതിവായി സന്ദർശിച്ചിരുന്നു. ഈ സ്ഥാപനത്തിന്റെ ഉടമ അവളുമായും അവളുടെ സഹോദരനായ ഡാനിഷുമായും അടുത്തു. അമ്മയുടെ സാമ്പത്തിക പ്രയാസങ്ങളിൽ പോലും അയാൾ സഹായിച്ചിട്ടുണ്ട്. ആ സഹായത്തിന് ശേഷം അയാളെന്നെ ദുരുപയോഗം ചെയ്യാൻ തുടങ്ങി.അങ്കിൾ എന്ന് വിളിക്കരുതെന്നും അയാൾ നിർബന്ധിച്ചു".
എക്സ് എന്നാണ് നടി തന്നെ ഉപദ്രവിച്ചയാളെ വിശേഷിപ്പിച്ചിരിക്കുന്നത്. ഒരു ഹോട്ടലിൽവെച്ചായിരുന്നു ആദ്യമായി പീഡനം നടന്നത്. അന്ന് എതിർക്കാനുള്ള ശക്തിയില്ലായിരുന്നു. ഉച്ചത്തിൽ കരയണമെന്നും ഇറങ്ങിയോടി സഹായം തേടണമെന്നുമെല്ലാം തോന്നിയെങ്കിലും സാധിച്ചില്ല. ഈ സംഭവത്തേക്കുറിച്ച് പറഞ്ഞാൽ കുടുംബം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പുസ്തകത്തിൽ അവർ എഴുതി.
സേക്രഡ് ഗെയിംസിലെ കുക്കു എന്ന കഥാപാത്രമാണ് കുബ്രയുടെ ഏറ്റവും ശ്രദ്ധേയമായ വേഷം. സുൽത്താൻ, ജവാനി ജാനെമൻ, ഗല്ലി ബോയ് തുടങ്ങിയ ചിത്രങ്ങളിലും കുബ്ര അഭിനയിച്ചിട്ടുണ്ട്.
Content Highlights: Kubbra Sait says she was sexually abused, Sacred Games, Open Book: Not quite a Memoir
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..