Kshanam Movie
പ്രദർശനത്തിന് തയ്യാറെടുത്ത് സുരേഷ് ഉണ്ണിത്താൻ സംവിധാനം ചെയ്യുന്ന ക്ഷണം. ഹൊറർ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രം ഡിസംബർ 10ന് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
ചലച്ചിത്ര വിദ്യാർഥികളായ ഒരു സംഘം തങ്ങളുടെ ഡിപ്ലോമ പ്രൊജക്റ്റിന്റെ ഷൂട്ടിന് ലൊക്കേഷൻ തേടി ഒരു മലയോര പ്രദേശത്ത് എത്തുന്നു. അവിടെ അവർക്ക് കാണാൻ കഴിഞ്ഞ വിചിത്ര മനുഷ്യരും നേരിടേണ്ടി വന്ന വിചിത്ര അനുഭവങ്ങളുടെ കഥയാണ് ക്ഷണം.
പശ്ചാത്തലസംഗീതം ഗോപി സുന്ദറാണ് ഒരുക്കിയിരിക്കുന്നത്. സൗണ്ട് ഡിസൈനിംഗ് ധനുഷ് നായനാരും ശബ്ദമിശ്രണം വിനോദും ഒരുക്കിയിരിക്കുന്നു. ഗാനവിഭാഗം കൈകാര്യം ചെയ്യുന്നത് ബിജിബാലും - റഫീക്ക് അഹമ്മദും ഹരിനരായണനും

ലാൽ, ഭരത്, അജ്മൽ അമീർ, ബൈജു സന്തോഷ്, പുതുമുഖം സ്നേഹ അജിത്ത് എന്നിവരാണ് ചിത്രത്തിൽ പ്രാധാന വേഷങ്ങളിൽ എത്തുന്നത്.. ദേവൻ, പി ശ്രീകുമാർ, ക്രിഷ്, വിവേക്, ആനന്ദ്, ലേഖ പ്രജാപതി, റെജി തമ്പി, അനു സോനാര മാല പാർവതി, ഊർമിള ഉണ്ണി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.
ഛായാഗ്രഹണം- ജെമിൻ ജോം അയ്യനേത്ത് , എഡിറ്റർ-സോബിൻ കെ സോമൻ, കഥ,തിരക്കഥ,സംഭാഷണം-ശ്രീകുമാർ അരൂക്കുറ്റി, പ്രൊഡക്ഷൻ കൺട്രോളർ- ഷാജി പട്ടിക്കര. കോസ്റ്റുമസ്- ഇന്ദ്രൻസ് ജയൻ. മേക്കപ്പ്- പട്ടണം ഷാ

ആർട്ട് ഷബീർ അലി സ്റ്റിൽസ് അനിൽ പേരാമ്പ്ര, പി.ആർ.ഒ എ.സ്
ദിനേശ് ദഷാൻ മൂവി ഫാക്ടറിയുടെ ബാനറിൽ സുരേഷ് ഉണ്ണിത്താനും റോഷൻ പിക്ചേർസിന്റെ ബാനറിൽ റെജി തമ്പിയും സംയുക്തമായാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ലൈൻ സിനിമാസ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത്.
Content Highlights : Kshanam Malayalam Horror Movie directed by suresh unnithan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..