കമൽ ഹാസനും മൽഹാറും | ഫോട്ടോ: സ്ക്രീൻഗ്രാബ്
തന്റെ മകൻ മൽഹാറും കമൽഹാസനും ഒരുമിച്ചുള്ള അപൂർവമുഹൂർത്തത്തിന്റെ വീഡിയോ പങ്കുവെച്ച് കോൺഗ്രസ് നേതാവ് കെ.എസ്. ശബരിനാഥൻ. നടൻ എം. ജി. സോമന്റെ പേരിലുള്ള ഫൗണ്ടേഷന്റെ ഉദ്ഘാടന വേളയിൽ നിന്നുമുള്ള വീഡിയോയാണ് അദ്ദേഹം പങ്കുവച്ചത്.
വേദിയിൽ ചടങ്ങുകൾ പുരോഗമിക്കുന്നത് വീക്ഷിക്കുകയായിരുന്ന ഉലകനായകന്റെ സമീപത്തേക്ക് വരുന്ന മൽഹാർ അദ്ദേഹത്തിന്റെ തൊട്ടടുത്ത് കയറിയിരിക്കുന്നതും കമൽ കുട്ടിയെ ചേർത്തുപിടിക്കുന്നതുമാണ് വീഡിയോയിലുള്ളത്. വെറുതെയാണോ കമൽഹാസന് കാന്തശക്തിയും മാസ്മരികതയുമുണ്ടെന്ന് എല്ലാവരും പറയുന്നത് എന്ന തലക്കെട്ടോടെയാണ് അദ്ദേഹം വീഡിയോ ഷെയർ ചെയ്തത്.
അനശ്വരനടനായ എം ജി സോമന്റെ പേരിലുള്ള ഫൌണ്ടേഷന്റെ ഉദ്ഘാടനത്തിന് തിരുവല്ലയിൽ അദ്ദേഹം എത്തിയിരുന്നു. ചടങ്ങിൽ ഒരു പ്രേക്ഷകനായി എത്തിയ മൽഹാർ അദ്ദേഹം ആരാണെന്ന് പോലും അറിയാതെ അരികിൽ എത്തിയപ്പോൾ കുഞ്ഞിനെ സ്നേഹത്തോടെ കമൽ ചേർത്തുനിർത്തി. എന്നിട്ട് രണ്ടുപേരും കിടിലം കമ്പനി. What a man! എന്നാണ് ശബരിനാഥൻ വീഡിയോക്കൊപ്പം കുറിച്ചത്.
എം.എൽ.എമാരായ റോജി എം ജോണും ഷാഫി പറമ്പിലും അടക്കം നിരവധി പേരാണ് വീഡിയോക്ക് കമന്റുമായെത്തിയത്. മൽഹാറിൽ ഒരു രാഷ്ട്രീയക്കാരനെ കാണുന്നുണ്ടെന്നായിരുന്നു റോജിയുടെ കമന്റ്. ഇഷ്ടപ്പെട്ടുവെന്ന് ഷാഫിയും കമന്റ് ചെയ്തു. ആരോടാണ് ചേർന്നിരിക്കുന്നതെന്ന് അവനറിയില്ലല്ലോ എന്നും രണ്ടുപേരും ഒരേ പ്രായക്കാരാ അതാ ഇത്ര കമ്പനിയെന്നും പോകുന്നു കമന്റുകളുടെ നിര.
Content Highlights: KS Sabarinadhan Facebook Post, Sabarinadhan's Son with Kamal Haasan, Kamal Haasan Viral Video
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..