എസ്.പി.വിയുടെ ഈണം വീണ്ടും മലയാളത്തിലേക്ക്; പ്രേക്ഷകശ്രദ്ധ നേടി 'ഈശ്വരന്‍'


Photo: youtube.com/watch?v=M7x4ywQ0S5c

എസ്.പി. വെങ്കടേഷിന്റെ സംഗീത്തില്‍ പുറത്തിറങ്ങിയ 'ഈശ്വരന്‍' എന്ന ആല്‍ബം ആസ്വാദകഹൃദയങ്ങള്‍ കീഴടക്കുന്നു. മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക്, ബംഗാളി എന്നിങ്ങനെ ആറ് ഭാഷകളില്‍ പുറത്തിറങ്ങിയിരിക്കുന്ന പാട്ടുകളില്‍ കെ.എസ്. ചിത്രയാണ് മലയാളത്തിലുള്ള ഗാനം ആലപിച്ചിരിക്കുന്നത്.

നിധിന്‍ കെ. ചെറിയാന്‍ ആണ് വരികള്‍ കുറിച്ചത്. സിയോണ്‍ ക്ലാസിക്‌സ് ആണ് 'ഈശ്വരന്‍' ആല്‍ബം പുറത്തിറക്കിയത്. ജിനോ കുന്നുംപുറത്ത് ഗാനരംഗങ്ങളുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. ആല്‍ബത്തിന്റെ നിര്‍മാണവും ജിനോ തന്നെ. 22 വര്‍ഷമായി ക്രിസ്ത്യന്‍ ഭക്തിഗാനശാഖയില്‍ സജീവ സാന്നിധ്യമാണ് ജിനോയുടെ സിയോണ്‍ ക്ലാസിക്‌സ്.

'ഈശ്വരന്‍' ആല്‍ബത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. എസ്.പി. വെങ്കടേഷിന്റെ ഹൃദ്യമായ ഈണം വീണ്ടും മലയാളത്തിലേക്ക് എത്തിയിരിക്കുന്നു. നീണ്ട ഇടവേളയ്ക്കുശേഷമാണ് എസ്.പി.വി. പാട്ടുമായി മലയാളത്തില്‍ തിരിച്ചെത്തുന്നത്. എട്ടോളം പ്രമുഖ ഗായകരും പ്രമുഖ ഗാന രചയിതാക്കളും ഉള്‍പ്പെടെ 100-ല്‍പ്പരം കലാകാരന്മാരാണ് ഈ ആല്‍ബത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്.

Content Highlights: ks chithra sings in eeswaran album music by sp venkitesh


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented