ന്റെ സിനിമാ സംഗീത ജീവിതത്തിലെ മികച്ച ഗാനങ്ങളിലൊന്നായ 'മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി' മനോഹരമായി അവതരിപ്പിച്ച കുഞ്ഞുവാവയെ തേടി കെ.എസ് ചിത്ര എത്തി.

കരിമഷി കൊണ്ട് കണ്ണെഴുതി വട്ടപ്പൊട്ടിട്ട് നിഷ്‌ക്കളങ്കമായി പാട്ടുപാടുന്ന ഈ കുഞ്ഞു വാവ കുറച്ചു നാളായി സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. ആര്‍ക്കെങ്കിലും ഈ അത്ഭുത ബാലികയെ തിരിച്ചറിയാന്‍ സാധിക്കുമോയെന്ന് ചോദിച്ചുകൊണ്ട് ചിത്ര തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ തന്റെ കുഞ്ഞു ആരാധികയെ നേരിട്ട് കണ്ടിരിക്കുകയാണ് ചിത്ര. 

ഈയടുത്ത് ഞാന്‍ രുക്മിണിയെ കണ്ടു. ആ അത്ഭുതബാലിക എന്നെ അതിശയിപ്പിച്ചു. മുപ്പത് മാസം മാത്രം പ്രായമുള്ള കുഞ്ഞ് കുറച്ച് മാത്രമേ സംസാരിക്കൂ. വളരെ വിഷമം പിടിച്ച പാട്ട് പഠിച്ച് അതേ സ്ഥായിയില്‍ നന്നായി പാടി. എന്നാല്‍ അവള്‍ എന്റെ മുന്‍പില്‍ പാടിയില്ല. എല്ലാ ആയുരാരോഗ്യ സൗഖ്യങ്ങളും ദൈവം അവള്‍ക്ക് നല്‍കട്ടെ, നമുക്ക് ഒരു ലതാ മങ്കേഷ്‌കര്‍ കൂടി ഉണ്ടാകട്ടെ- ചിത്ര കുറിച്ചു.

ഹരിഹരന്റെ നഖക്ഷതങ്ങള്‍ എന്ന ചിത്രത്തില്‍ ഒ. എന്‍.വി കുറുപ്പ് രചിച്ച് ബോംബെ രവി ചിട്ടപ്പെടുത്തിയ ഈ ഗാനമാണ് 1986 ല്‍ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം ചിത്രയ്ക്ക് നേടിക്കൊടുത്തത്.