നിങ്ങളല്ല, എന്റെ അറസ്റ്റിന് പിന്നിൽ കളിച്ചത് വേറെയാരോ; സൽമാനോട് പരസ്യമായി മാപ്പുചോദിച്ച് കെ.ആർ.കെ


കരൺ ജോഹറാണ് തന്റെ അറസ്റ്റിന് പിന്നിലെന്ന് ഇപ്പോഴും പലരും ചിന്തിക്കുന്നുണ്ട്. എന്നാൽ അദ്ദേഹവുമല്ല തന്റെ അറസ്റ്റിന് പിന്നിൽ പ്രവർത്തിച്ചതെന്നും കമാൽ ഖാൻ

കമാൽ ആർ ഖാൻ, സൽമാൻ ഖാൻ | ഫോട്ടോ: www.instagram.com/kamaalrkhan/, എ.എഫ്.പി

വിവാദപ്രസ്താവനകളിലൂടെ എന്നും വാർത്തകളിൽ ഇടംനേടിയ വ്യക്തിയാണ് ബോളിവുഡ് നടനും ചലച്ചിത്ര നിരൂപകനുമായ കമാൽ ആർ ഖാൻ എന്ന കെ.ആർ.കെ. ബോളിവുഡിലെ പ്രമുഖർക്കെതിരെ നടത്തിയ പരാമർശങ്ങളുമായി ബന്ധപ്പെട്ട് രണ്ട് തവണയാണ് കെ.ആർ.കെ അറസ്റ്റിലായത്. തന്റെ അറസ്റ്റിന് പിന്നിൽ സൽമാൻ ഖാനല്ല എന്നുപറഞ്ഞ് സൂപ്പർതാരത്തോട് മാപ്പുചോദിച്ചിരിക്കുകയാണ് കമാൽ ഖാൻ.

ട്വിറ്ററിലൂടെയാണ് കെ.ആർ.കെ സൽമാൻ ഖാനോട് പരസ്യമായി മാപ്പുചോദിച്ചിരിക്കുന്നത്. സൽമാൻ ഖാനല്ല തന്റെ അറസ്റ്റുകൾക്ക് പിന്നിലെന്നാണ് താൻ കരുതുന്നതെന്ന് എല്ലാ മാധ്യമസുഹൃത്തുക്കളോടും അറിയിക്കുന്നു എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. ആരോ ഒരാൾ പിന്നിൽ നിന്ന് കളിച്ചിട്ടുണ്ട്. സൽമാനെ തെറ്റിദ്ധരിച്ചതിൽ ഖേദിക്കുന്നു. തന്റെ പ്രസ്താവനകൾ വേദനിപ്പിച്ചെങ്കിൽ മാപ്പുചോദിക്കുന്നു. സൽമാൻ ഖാന്റെ ചിത്രങ്ങളുടെ റിവ്യൂ ഇനി എഴുതില്ല എന്നും കമാൽ ഖാൻ എഴുതി.

കരൺ ജോഹറിന്റെ പേരും കെ.ആർ.കെയുടെ ട്വീറ്റിൽ പറയുന്നുണ്ട്. കരൺ ജോഹറാണ് തന്റെ അറസ്റ്റിന് പിന്നിലെന്ന് ഇപ്പോഴും പലരും ചിന്തിക്കുന്നുണ്ട്. എന്നാൽ അദ്ദേഹവുമല്ല തന്റെ അറസ്റ്റിന് പിന്നിൽ പ്രവർത്തിച്ചതെന്നും കമാൽ ഖാൻ കൂട്ടിച്ചേർത്തു.

ഈ വർഷം ആ​ഗസ്റ്റ് 30-ന് മുംബൈ വിമാനത്താവളത്തിൽ വെച്ചായിരുന്നു കമാലിന്റെ ആദ്യ അറസ്റ്റ്. മാലാഡ് പോലീസാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. അന്തരിച്ച നടന്മാരായ ഇർഫാൻ ഖാനേയും റിഷി കപൂറിനേയും കുറിച്ച് 2020-ൽ നടത്തിയ മോശം പരാമർശങ്ങളാണ് ഇതിന് കാരണം. പോലീസ് ഇയാൾക്കെതിരെ പ്രഥമ വിവര റിപ്പോർട്ട് തയ്യാറാക്കുകയും ലൂക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

ഇതിന് തൊട്ടുപിന്നാലെ ഫിറ്റ്നസ് ട്രെയിനറോട് മോശമായി പെരുമാറിയ സംഭവത്തിൽ 2021-ൽ രജിസ്റ്റർ ചെയ്ത കേസിലും കമാൽ ആർ ഖാൻ അറസ്റ്റിലായിരുന്നു ഇത്. സെപ്റ്റംബർ മൂന്നിനായിരുന്നു അറസ്റ്റ്. സെപ്റ്റംർ നാലിന് കോടതിയിൽ ഹാജരാക്കിയ ഇദ്ദേഹത്തിന് നാല് ദിവസത്തിന് ശേഷം ജാമ്യം ലഭിച്ചു.

Content Highlights: KRK, Kamal R Khan Tweet, KRK publicly apologises to Salman Khan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented