ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐ ഏറ്റെടുക്കുന്നതിനെ പിന്തുണച്ച് സുശാന്തിന്റെ സുഹൃത്തും ബോളിവുഡ് താരവുമായ കൃതി സനോൺ. സുശാന്തിന്റെ സുഹൃത്തുക്കളും കുടുംബവും ആരാധകരും അദ്ദേഹത്തെ സ്നേഹിക്കുന്ന എല്ലാവരും ഇതിന് ഒരു പര്യവസാനം അർഹിക്കുന്നു എന്നാണ് കൃതി തന്റെ ഇൻസ്റ്റാ​ഗ്രാമിൽ പോസ്റ്റ് ചെയ്തത്.

Kriti Sanon Requests CBI enquiry on Sushanth Singh Rajputs death

“സത്യം ഉടൻ പുറത്തുവരണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. സുശാന്തിന്റെ സുഹൃത്തുക്കളും കുടുംബവും ആരാധകരും അദ്ദേഹത്തെ സ്നേഹിക്കുന്ന എല്ലാവരും ഇതിന് ഒരു പര്യവസാനം അർഹിക്കുന്നു.സി.ബി.ഐ ഈ കേസ് ഏറ്റെടുത്ത് രാഷ്ട്രീയ അജണ്ടകളില്ലാതെ അന്വേഷിച്ച്, കുടുംബത്തിന് നീതി ലഭ്യമാക്കുമെന്ന് കരുതുന്നു!!അതിനായി പ്രാർത്ഥിക്കുന്നു. അവന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു,” -കൃതി കുറിച്ചു

സുശാന്തിന്റെ മരണം ഏറെ ബാധിച്ച വ്യക്തികളിൽ ഒരാളാണ് കൃതി. ബോളിവുഡിൽ സുശാന്തിന്റെ ഏറ്റവുമടുത്ത സുഹൃത്തുക്കളിൽ ഒരാളുമാണ്.

ജീവിക്കുകയെന്നതിനേക്കാൾ മരണമാണ് വളരെ എളുപ്പമെന്ന് തോന്നിയ ഒരു നിമിഷം സുശാന്തിന്റെ ജീവിതത്തിൽ ഉണ്ടായി എന്നറിഞ്ഞപ്പോൾ അത് തന്നെ പൂർണമായും തകർത്തു കളഞ്ഞെന്നാണ് സുശാന്തിന്റെ മരണ ശേഷം കൃതി സോഷ്യൽ മീഡിയയിൽ കുറിച്ചത്.

''സുഷ്, എനിക്കറിയാം ചിന്താശേഷിയുള്ള നിന്റെ മനസു തന്നെയായിരുന്നു എല്ലാകാലത്തും നിന്റെ ഏറ്റവും അടുത്ത മിത്രവും ശത്രുവും. ജീവിക്കുകയെന്നതിനേക്കാൾ മരണമാണ് വളരെ എളുപ്പമെന്ന് തോന്നിയ ഒരു നിമിഷം നിന്റെ ജീവിതത്തിൽ ഉണ്ടായി എന്നറിഞ്ഞപ്പോൾ അതെന്നെ പൂർണമായും തകർത്തു കളഞ്ഞു. നിനക്ക് ചുറ്റിലും ആ നിമിഷത്തിൽ ആരെങ്കിലുമുണ്ടായിരുന്നെങ്കിലെന്ന് ഞാൻ ആഗ്രഹിക്കുന്നു. നിന്നെ സ്നേഹിക്കുന്നവരെ നീ തള്ളിമാറ്റിയിട്ടില്ലായിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിക്കുന്നു…......

നിന്നെ തകർത്തു കളഞ്ഞ കാര്യങ്ങൾ ശരിയാക്കാൻ എനിക്ക് കഴിയുമായിരുന്നെങ്കിൽ എന്നു ഞാനാഗ്രഹിക്കുന്നു. എന്റെ ഹൃദയത്തിന്റെ ഒരു ഭാഗമാണ് നിനക്കൊപ്പം പോയത്. ഒരുഭാഗത്ത് എപ്പോഴും നീ ജീവിച്ചിരിക്കുന്നു..നിന്റെ സന്തോഷത്തിനായുള്ള പ്രാർഥനകൾ ഞാൻ ഒരിക്കലും അവസാനിപ്പിക്കില്ല". കൃതി പങ്കുവച്ച കുറിപ്പിൽ പറയുന്നു.

Content Highlights : Kriti Sanon supports CBI enquiry on Sushanth Singh Rajputs death