ടികളുടെ വെളിപ്പെടുത്തലുകളില്‍ ആടിയുലയുന്ന ഹോളിവുഡിനെ ഞെട്ടിച്ച് മറ്റൊരു ലൈംഗികാതിക്രമണ വിവാദം കൂടി. നടന്‍ എഡ് വെസ്റ്റ്‌വിക്കിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ് നടി ക്രിസ്റ്റീന കൊഹെന്‍. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ്  വെസ്റ്റ്‌വിക്ക് തന്നെ ക്രൂരമായി പീഡിപ്പിച്ചെന്നും പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്നും പറഞ്ഞതായി ക്രിസ്റ്റീന വെളിപ്പെടുത്തുന്നു. ഫെയ്‌സ്ബുക്ക് പേജിലാണ് ക്രിസ്റ്റ്രീന എല്ലാം തുറന്നെഴുതിയത്.

westwick
എഡ് വെസ്റ്റ് വിക്ക്‌

ക്രിസ്റ്റീനയുടെ കുറിപ്പിലെ പ്രസ്‌ക്തഭാഗങ്ങള്‍

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ്. എന്റെ ജീവിതത്തിലെ ഒരു കറുത്ത അധ്യായമായിരുന്നു അത്. എന്റെ വേദന ഞാന്‍ കടിച്ചമര്‍ത്തി ജീവിക്കുകയായിരുന്നു. പൊതുജനങ്ങളുടെ ശ്രദ്ധ നേടുന്നതിനുള്ള വിദ്യയാണിതെന്ന് ആരും തെറ്റിദ്ധരിക്കരുത്. ഇപ്പോഴെങ്കിലും ഇത് പറയാതെ വയ്യ. 

ഞാനും ഒരു സിനിമാ നിര്‍മാതാവും തമ്മില്‍ പ്രണയം ഉണ്ടായിരുന്നു. അദ്ദേഹം  വെസ്റ്റ്വിക്കിന്റെ സുഹൃത്തായിരുന്നു. ഒരിക്കല്‍ എന്റെ കാമുകന്‍ എന്നെ വെസ്റ്റ് വിക്കിന്റെ വസതിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഒരു മടിയും കൂടാതെ അയാള്‍ എന്നെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു. എന്റെ കാമുകന്‍ പ്രതികരിക്കാതെ നിന്നു. കാരണം അയാള്‍ക്ക്  വെസ്റ്റ് വിക്കിനെ പിണക്കാനുള്ള ധൈര്യം ഇല്ലായിരുന്നു. അത്താഴം കഴിച്ചു പോകാമെന്ന് വെസ്റ്റ് വിക്ക് നിര്‍ദ്ദേശിച്ചപ്പോള്‍ അയാള്‍ എതിരൊന്നും പറഞ്ഞില്ല. എന്നോട് ഗസ്റ്റ് റൂമില്‍ വിശ്രമിക്കാനും ആവശ്യപ്പെട്ടു. അവിടെ ഒരു സോഫാസെറ്റിയില്‍ കിടന്ന ഞാന്‍ അറിയാതെ മയങ്ങിപ്പോയി. കുറച്ച് നേരങ്ങള്‍ക്ക് ശേഷം ഞാന്‍ ഭയന്ന് ഞെട്ടിയുണര്‍ന്നു നോക്കുമ്പോള്‍ വെസ്റ്റ് വിക്ക് എന്റെ മേല്‍ കയറിക്കിടക്കുന്നു. എനിക്ക് അനങ്ങാന്‍ പോലു കഴിഞ്ഞില്ല. ഭയം കാരണം ഒച്ച പൊന്തിയില്ല. ശരീരം തളര്‍ന്ന പോലെ ഞാന്‍ കിടന്നു. എല്ലാത്തിനും എന്റെ കാമുകന്‍ കുറ്റപ്പെടുത്തിയത് എന്നെയാണ്. ഈ കഥ പുറംലോകം അറിഞ്ഞാല്‍ വെസ്റ്റ് വിക്കിന്റെയാളുകള്‍ എന്നെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തി. 

ഇന്ന് ഞാന്‍ ഭീരുവായ ഒരു സ്ത്രീയല്ല. ഇത്രമാത്രം വൃത്തിക്കേടുകള്‍ ചെയ്തിട്ടും  ലോകം അയാളെ ആരാധിക്കുന്നു. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പോലും അയാളെ ആദരിക്കുന്നു. വെസ്റ്റ് വിക്ക് ആകട്ടെ പണവും പദവിയും ഉപയോഗിച്ച് പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുന്നു. ഇതിന് ഒരു അവസാനം വേണം- ക്രിസ്റ്റീന വ്യക്തമാക്കുന്നു.

kristina cohen

Content Highlights: Kristina Cohen, Ed Westwick sexual abuse