ഡയാന രാജകുമാരിയാകാൻ ക്രിസ്റ്റിൻ സ്റ്റുവർട്ട്


ഡയാനയുടെ ജീവിതത്തെ ആസ്പദമാക്കി ഒരു ചിത്രം ഹോളിവു‍ഡിൽ ഒരുങ്ങുകയാണിപ്പോൾ

-

രു കെട്ടുകഥ പോലെയായിരുന്നു ഡയാന രാജകുമാരിയുടെ ജീവിതം. രാജകീയ വിവാഹവും ഒരു സിനിമാകഥ പോലെയുള്ള ത്രികോണ പ്രണയവും. ഇത് ലോകമെങ്ങുമുള്ള ആരാധകര്‍ക്ക് അറിയാവുന്നതാണ്. എന്നാല്‍ പെട്ടെന്നുള്ള അപകടമരണം ലോകമൊട്ടാകെയുള്ള ആരാധകരുടെ ഹൃദയം തകര്‍ത്തു. ബ്രിട്ടീഷ് ചരിത്രത്തില്‍ ഇന്നും ഏറ്റവും കൂടുതല്‍ മോഹിപ്പിക്കുന്നതും ഞെട്ടിപ്പിക്കുന്നതും ഡയാനയുടെ ജീവിതമാണ്.

ഡയാനയുടെ ജീവിതത്തെ ആസ്പദമാക്കി ഒരു ചിത്രം ഹോളിവു‍ഡിൽ ഒരുങ്ങുകയാണിപ്പോൾ. റ്റ്വലൈറ്റ് സീരിസിലൂടെ ശ്രദ്ധ നേടിയ ക്രിസ്റ്റിൻ സുറ്റവർട്ടാണ് ഡയാനയെ അവതരിപ്പിക്കുന്നത്. പാബ്ലോ ലാരെനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ക്രിസ്റ്റ്യൻ സ്റ്റുവർട്ട് ഡയാനയുടെ വേഷത്തെ അവതരിപ്പിക്കുന്നതിനെതിരേ രൂക്ഷ വിമർശനവുമായി ഒരുവിഭാ​ഗം രം​ഗത്തെത്തിയിട്ടുണ്ട്. ഡയാനയെ അവതരിപ്പിക്കാൻ ക്രിസ്റ്റ്യൻ അനുയോജ്യയല്ലെന്ന് വിമർശകർ പറയുന്നു.

ചാൾസ് രാജകുമാരനിൽ നിന്ന് വിവാഹമോചനം നേടാൻ ശ്രമിക്കുന്ന ‍ഡയാനയുടെ കഥയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. 1996 ഓഗസ്റ്റ് 28 നാണ് ചാൾസും ഡയാനയും ഔദ്യോ​ഗികമായി വേർപിരിഞ്ഞത്.

Content Highlights: Kristen Stewart's Casting as Princess Diana in New Movie Pablo Larraín Hollywood

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022

More from this section




Most Commented