അന്തരിച്ച നടന്‍ സത്താറിന്‍റെയും നടി ജയഭാരതിയുടെയും മകനും നടനുമായ കൃഷ്.ജെ.സത്താര്‍ (ഉണ്ണികൃഷ്ണന്‍ സത്താര്‍) വിവാഹിതനായി.

നബീല്‍ സരൂഷിയുടെയും കമലേശ്വരി നബീലിന്‍റയും മകളായ സൊനാലിയാണ് വധു. 

Krish

ചെന്നൈ ഐ.ടി.സി ഗ്രാന്‍റില്‍ വച്ചായിരുന്നു വിവാഹച്ചടങ്ങുകള്‍.

Krish J Sathar

സിനിമാരംഗത്ത് നിന്ന് നടന്മാരായ മമ്മൂട്ടി, സുരേഷ് ഗോപി, നടിമാരായ മേനക, വിധുബാല എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. 

Krish J Sathar

2013-ല്‍ സിദ്ധിഖിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി പുറത്തിറങ്ങിയ ലേഡീസ് ആന്‍ഡ് ജെന്റില്‍മാനിലൂടെയാണ് കൃഷ് അഭിനയരംഗത്തെത്തുന്നത്.

പിന്നീട് മംമ്തയുടെ നായകനായി ടു നൂറാ വിത്ത് ലവിലും 22 ഫീമെയ്ല്‍ കോട്ടയം എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പായ മാലിനി 22 പാളയംകോട്ടൈയിലും ഇതിന്റെ തെലുങ്ക് പതിപ്പായ ഘട്ടാനയിലും കൃഷ് അഭിനയിച്ചു. അതിനുശേഷം സിനിമാ മേഖലയില്‍ നിന്നും കൃഷ് മാറിനില്‍ക്കുകയായിരുന്നു. ലണ്ടനില്‍ തന്നെ കോക്ടെയ്ല്‍ ബാര്‍ റെസ്റ്റോറന്റ് നടത്തുകയാണ് കൃഷ് ഇപ്പോള്‍.

Content Highlights : Krish J Sathar Wedding Pictures And Videos Jayabharathi Mammootty Suresh Gopi