ചിത്രത്തിന്റെ പോസ്റ്റർ | PHOTO: SPECIAL ARRANGEMENTS
സന്ദീപ് അജിത് കുമാർ സംവിധാനം ചെയ്യുന്ന 'ക്രൗര്യ'ത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി. ഷൈൻ ടോം ചാക്കോ, ശ്രീകാന്ത് മുരളി, സംവിധായകരായ അജയ് വാസുദേവ്, സന്തോഷ് വിശ്വനാഥ്, അരുൺ ഗോപി, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള എന്നിവരുടെ പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്.
റിമംബർ സിനിമാസിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ പോലീസ് റിവഞ്ച് സ്റ്റോറിയുടെ കഥയും തിരക്കഥയും പ്രദീപ് പണിക്കരുടെതാണ്. സുരേഷ് ഐശ്വര്യ, ഷംസീർ,ബോണി അസ്സനാർ, റോബിൻ തോമസ്, സോണിയൽ വർഗീസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. ബി.ആർ.എസ്. ക്രിയേഷൻസ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നു.
ഏയ്‌ഞ്ചൽ മോഹൻ, നൈറ നിഹാർ, സിനോജ് മാക്സ്, ആദി ഷാൻ, ഗാവൻ റോയ്, റോഷിൽ പി രഞ്ജിത്ത്, വിജയൻ വി നായർ, കുട്ട്യേടത്തി വിലാസിനി, നിസാം ചില്ലു, ഇസ്മായിൽ മഞ്ഞാലി, ശ്രീലക്ഷ്മി ഹരിദാസ്, നിമിഷ ബിജോ, പ്രഭ വിജയമോഹൻ, സന്തോഷ് മണ്ണൂർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നഹിയാനും ചിത്രസംയോജനം ഗ്രേയ്സണുമാണ് കൈകാര്യം ചെയ്യുന്നത്. അനു കുരിശിങ്കലാണ് സംഗീതം ഒരുക്കുന്നത്. രതീഷ് കൃഷ്ണന്റെതാണ് പശ്ചാത്തല സംഗീതം.
സഹനിർമ്മാണം: ഫസ്റ്റ്റിങ് മീഡിയ, ഹൈ ഹോപ്സ് ഫിലിം ഫാക്ടറി, പ്രൊഡക്ഷൻ കൺട്രോളർ: ബൈജു അത്തോളി, പ്രൊജക്ട് ഡിസൈനർ: നിസാം ചില്ലു, കലാസംവിധാനം: വിനീഷ് കണ്ണൻ, അബി അച്ചൂർ, മേക്കപ്പ്: ഷാജി പുൽപള്ളി, ശ്യാം ഭാസി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഷൈജു ടി വേൽ, അസോസിയേറ്റ് ഡയറക്ടർ: അനു കുരിശിങ്കൽ, മെജോ മാത്യു,കളറിങ് സെൽവിൻ വർഗീസ്, സ്റ്റുഡിയോ: സിനി ഹോപ്സ്, സ്റ്റിൽസ്: നിതിൻ കെ ഉദയൻ, ഡിസൈൻസ്: പ്രവീൺ മുരളി, പി.ആർ.ഒ: പി.ശിവപ്രസാദ്.
Content Highlights: krauryam movie first look poster released
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..