പ്രതിഷേധങ്ങളും സമരങ്ങളുമൊക്കെ ഉണ്ടാകുമ്പോള്‍ പ്രശസ്തരുടെ അഭിപ്രായം എന്താണെന്ന് പൊതു സമൂഹം തിരക്കാറുണ്ട്. അല്ലെങ്കില്‍ അവരുടെ നിലപാട് ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. പലപ്പോഴും പ്രശസ്തര്‍ മൊഴിഞ്ഞോ എന്ന ചോദ്യത്തില്‍ പരിഹാസവും പുച്ഛവുമുണ്ടെന്ന് തനിക്ക് തോന്നിയിട്ടുള്ളതായി എഴുത്തുകാരി കെ. ആര്‍ മീര. ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു കെ.ആര്‍ മീര. പ്രതിഷേധങ്ങള്‍ വരുമ്പോള്‍ തമിഴ് നടന്‍ വിജയിയുടെ മാതൃക മുന്നിലുണ്ടെന്നും വിജയ് ആകുന്നതിനേക്കാള്‍ സുരക്ഷിതത്വം മോഹന്‍ലാല്‍ ആകുന്നതാണെന്നും അവര്‍ പറഞ്ഞു.

അടുത്തകാലത്തായി കെ.ആര്‍ മീര എന്തെങ്കിലും മൊഴിഞ്ഞോ എന്ന് ചോദിച്ചൊരു സംഭവമുണ്ടായി. ഫേസ്ബുക്കിലൊരു വലിയ യുദ്ധമുണ്ടായി. മൊഴിഞ്ഞോ എന്ന് ചോദിക്കുന്നതില്‍ പരിഹാസവും പുച്ഛവുമുണ്ട്. ഇത് ഒരു സ്ത്രീയോട് എല്ലെങ്കില്‍ എഴുത്തുകാരിയോടായിരിക്കും ഇങ്ങനെ ചോദിക്കുക. ശബരിമലയിലെ സ്ത്രീ പ്രവേശന വിധി? പൗരത്വ നിയമം ഇതിനെക്കുറിച്ചൊക്കെ പുരുഷന്‍മാരായ എഴുത്തുകാര്‍ എന്തെങ്കിലും മൊഴിഞ്ഞോ എന്ന് ആരും അന്വേഷിക്കില്ല.

നഷ്ടപ്പെടാന്‍ എന്തെങ്കിലുമുണ്ടെന്ന് തോന്നുന്ന  സമയത്ത് ഒരു എഴുത്തുകാരനും മൊഴിഞ്ഞിട്ടില്ലെന്നതാണ് വാസ്തവം. അവര്‍ മൊഴിയാന്‍ വലിയ ബുദ്ധിമുട്ടാണ്. നമുക്കിപ്പോള്‍ തമിഴ് നടന്‍ വിജയിയുടെ മാതൃക മുന്നിലുണ്ട്. വിജയ് ആകുന്നതിനേക്കാള്‍ എന്തുകൊണ്ടും സുരക്ഷിതം മോഹന്‍ലാലാകുന്നതാണെന്നാണ് ഇന്നത്തെ സംവാദത്തില്‍ ഓര്‍മിപ്പിക്കുന്നു. മൊഴിയുന്നത് വലിയ അപകടമാണ്-കെ.ആര്‍ മീര പറഞ്ഞു.

Content Highlights: KR Meera novelist on protest, opinion, Mohanlal, actor Vijay