കെ.പി.എ.സി. ലളിത 'ഓർമ'യിൽനിന്ന് പടിയിറങ്ങി; ഇനി മകനൊപ്പം എറണാകുളത്ത്


ബുധനാഴ്ച രാത്രി ആംബുലൻസിൽ ‘ഓർമ’യിൽനിന്ന് പടിയിറങ്ങുമ്പോൾ ഒന്നും ഓർക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു മലയാളത്തിന്റെ മഹാനടി

KPAC Lalitha

വടക്കാഞ്ചേരി: പിന്നിട്ട കാലത്തിന്റെ ഓർമകൾ തുടികൊട്ടുന്ന എങ്കക്കാട്ടെ ‘ഓർമ’യിൽനിന്ന് കെ.പി.എ.സി. ലളിത എറണാകുളത്തേക്ക് യാത്രയായി. ബുധനാഴ്ച രാത്രി എട്ടേകാലോടെയാണ് തൃപ്പൂണിത്തുറയിലുള്ള മകൻ സിദ്ധാർഥിന്റെ ഫ്ലാറ്റിലേക്ക് അവരെ കൊണ്ടുപോയത്.

എറണാകുളത്തെ മെഡിസിറ്റിയിൽ ചികിത്സയിലിരിക്കെ രണ്ടുമാസം മുമ്പാണ് എങ്കക്കാട്ടെ വീട്ടിലേക്ക് കെ.പി.എ.സി. ലളിതയെ കൊണ്ടുവന്നത്. ദിവസങ്ങൾക്കുള്ളിൽ അവശയായി. സംസാരിക്കാനും ആരെയും തിരിച്ചറിയാനും കഴിയാത്ത അവസ്ഥയിലായി.

മകൻ സിദ്ധാർഥും ഭാര്യ സുജിനയും മുംബൈയിൽ നിന്നെത്തിയ മകൾ ശ്രീക്കുട്ടിയും അടുത്ത ബന്ധുക്കളും സന്തതസഹചാരിയായ സാരഥി സുനിലും ഈ ദിവസങ്ങളിൽ ഒപ്പമുണ്ടായിരുന്നു. ബുധനാഴ്ച രാത്രി ആംബുലൻസിൽ ‘ഓർമ’യിൽനിന്ന് പടിയിറങ്ങുമ്പോൾ ഒന്നും ഓർക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു മലയാളത്തിന്റെ മഹാനടി.

Content Highlights : KPAC Lalitha health Update, Shifted to Kochi, Sidharth Bharathan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented