കന്താരയിലെ പാട്ട് 'നവരസ'ത്തിലെ കോപ്പിയടി; തൈക്കുടം ബ്രിഡ്ജിന്റെ ഹര്‍ജിയില്‍ കോടതി ഇടപെടല്‍


റിഷഭ് ഷെട്ടി, കാന്താരയുടെ പോസ്റ്റർ | ഫോട്ടോ: www.facebook.com/rishab.shetty.9465/photos

കൊച്ചി: ഹിറ്റ് കന്നട ചിത്രം കാന്താരയിലെ 'വരാഹരൂപം...' എന്ന ഗാനത്തിന്റെ കോപ്പിയടി ആരോപണത്തില്‍ കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയുടെ ഇടപെടല്‍. കന്താരയിലെ ഗാനം തൈക്കുടം ബ്രിഡ്ജിന്റെ അനുമതിയില്ലാതെ ഉപയോഗിക്കാനാവില്ലെന്ന് കോടതി ഉത്തരവിട്ടു.

കന്താര ചിത്രത്തിന്റെ സംവിധായകന്‍, നിര്‍മാതാവ്, സംഗീത സംവിധായകന്‍ എന്നിവര്‍ക്കും ഗാനം സ്ട്രീം ചെയ്യുന്ന ഓണ്‍ലൈന്‍ പ്ലാറ്റഫോമുകളായ ആമസോണ്‍, യൂട്യൂബ്, സ്‌പോട്ടിഫൈ, വിങ്ക്, ജിയോസാവന്‍ എന്നിവയെയാണ് ഈ ഗാനം ഉപയോഗിക്കുന്നതില്‍ നിന്ന് കോടതി വിലക്കിയത്. തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ തൈക്കൂടം ബ്രിഡ്ജ് തന്നെയാണ് ഇക്കാര്യമറിയിച്ചത്. തങ്ങളുടെ കൂടെനിന്ന എല്ലാവരോടും നന്ദിയുണ്ടെന്നും തൈക്കുടം ബ്രിഡ്ജ് അറിയിച്ചു.തൈക്കൂടം ബ്രിഡ്ജ് നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. സുപ്രീംകോടതി അഭിഭാഷകന്‍ സതീഷ് മൂര്‍ത്തിയാണ് തൈക്കൂടം ബ്രിഡ്ജിനുവേണ്ടി കോടതിയില്‍ ഹാജരായത്.

കന്താരയിലെ വരാഹരൂപം എന്ന ഗാനം തങ്ങളുടെ 'നവരസം' എന്ന ഗാനത്തിന്റെ ടൈറ്റില്‍ ഗാനത്തിന്റെ കോപ്പിയടിയാണെന്ന് തൈക്കുടം ബ്രിഡ്ജ് നേരത്തേ വ്യക്തമാക്കിയിരുന്നു. നവരസത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിട്ടേ ഉള്ളൂവെന്ന കാന്താര ടീമിന്റെ വാദം തെറ്റാണെന്നും അര്‍ഹമായ അവകാശം ലഭിക്കും വരെ പോരാടുമെന്നും തൈക്കൂടം ബ്രിഡ്ജ് മാനേജര്‍ സുജിത്ത് ഉണ്ണിത്താന്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞിരുന്നു.

Content Highlights: kozhikode court injucted varaharoopam song in the film kanthara without permission thaikudam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022

Most Commented