കാലിക്കറ്റ്‌ കലാക്ഷേത്ര പ്രൊഡക്ഷൻസിന്റെ ബനറിൽ സാബു മൂച്ചിക്കാടൻ, ഫൈസൽ മായനാട് എന്നിവർ ചേർന്ന് നിർമിക്കുന്ന 'കൊട്ടക്കുളം പയ്യൻസ്' എന്ന ചിത്രം അവസാന ഘട്ടത്തിൽ. നൃത്തത്തിനും പാട്ടിനും പ്രാധാന്യം നൽകി കോളനി പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രത്തിന്റെ കഥ, സംവിധാനം സുധി കടലുണ്ടി നഗരം. ​ഗായകൻ ജാസി ​ഗിഫ്റ്റാണ് ചിത്രത്തിലെ പാട്ടുകൾ ആലപിച്ചിരിക്കുന്നത്. കൂടാതെ കോഴിക്കോടിന്റെ സ്വന്തം പാട്ടുകാരായ മേഘ്നാ ലാൽ, സുനിൽ കുമാർ എന്നിവരും ​ഗാനം ആലപിച്ചിട്ടുണ്ട്.

അബുസലിം, ഷോബി തിലകൻ, വിജയൻ കാരന്തൂർ, അനിൽബേബി, ദേവരാജ്, പ്രദീപ്‌ ബാലൻ, പ്രവിൻ, ബിജു, ദീപു, മിഥുൻ, ഘനശ്യാം,
പാർവതി രാജഗോപാൽ, ഷീജ പയ്യനക്കൽ, അനുപമ, എന്നിവർ മുഖ്യ കഥാപത്രങ്ങൾ ആകുന്നു. നിരവധി ചിത്രങ്ങളിൽ നൃത്ത സംവിധാനം നിർവഹിക്കുകയും നിരവധി പരസ്യ ചിത്രങ്ങളിലൂടെയും ആൽബങ്ങളിലൂടെയും ശ്രദ്ധേയനായ സുധിയാണ് നായകനായി എത്തുന്നത്. നായികയായി എത്തുന്നത് പുതുമുഖം അഞ്ജലിയാണ്. മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത് രാജീവ്‌ ഗോവിന്ദ്.

എഡിറ്റർ വിഷ്ണു. ടി, സം​ഗീത സംവിധാനം സജീർ മുഹമ്മദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സജീഷ് മാനന്തവാടി, അസോസിയേറ്റ് എഡിറ്റേഴ്സ്:നിഖിൽ, രാജേഷ് ചന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോളർ :നിജിൽ ദിവാകർ, മാനേജർ :ജോയ് കക്കയം, ലിറിക്സ്:സുജനപാൽ. മേക്അപ്:ബാബു എയർപോർട്ട്,  സംഘട്ടനം :രാജേഷ് ഗുരുക്കൾ, ആർട്ട് :മണി മുക്കം സ്റ്റിൽ ആൻഡ് ഡിസൈൻ:ഷിബു പി ശ്രീരാഗ്, മേക്അപ് അസിസ്റ്റന്റ് :സുരേഷ് ബാബു ചെമ്പ്ര, ആർട്ടിസ്റ്റ് അസിസ്റ്റന്റ്:ഹരീഷ്, സുരേഷ് ബാബു, രവീന്ദ്രൻ, ഗതാഗതം :രാമദാസ്, രാധാകൃഷ്ണൻ, കോർഡിനേറ്റർ :പ്രഭാകാരൻ മുക്കം, വിനോദ്