ചാനല്‍ അവതരണ രംഗത്ത് തുടക്കം മുതലേ ശ്രദ്ധേയനായതാണ് കൂട്ടിക്കല്‍ ജയചന്ദ്രന്‍. പിന്നീട് വെള്ളിത്തിരയിലേക്ക് കടന്ന ജയചന്ദ്രന്‍ സംവിധാന രംഗത്തേക്കും ചുവടുവെച്ചിരിക്കുകയാണ്‌. ദിലീപ് കുറ്റാരോപിതനായപ്പോള്‍ അദ്ദേഹത്തിനൊപ്പം നിന്ന നടന്‍മാരില്‍ ഒരാളാണ്‌ ജയചന്ദ്രന്‍. ദിലീപിന്‌ പിന്തുണ നല്‍കിയതിന് നിരവധി വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നുവെന്ന് ജയചന്ദ്രന്‍ പറയുന്നു. മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ദിലീപ് കുറ്റാരോപിതനായപ്പോള്‍ അദ്ദേഹത്തിനൊപ്പം നിന്ന സിനിമ നടനാണ് ഞാന്‍. അതിനു ശേഷം ഫോണിലൂടെയും ഓണ്‍ലൈന്‍ മീഡിയയിലൂടെയും നിരവധി പരിഹാസശരങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. എന്തൊക്കെ പ്രശ്‌നം ഉണ്ടെങ്കിലും  ദിലീപ് എനിക്ക് ഏങ്ങനെയായിരുന്നുവെന്ന് മാത്രമാണ് ഞാന്‍ നോക്കിയത്. ആ മനുഷ്യനെകുറിച്ചുള്ള വ്യക്തിപരമായ അഭിപ്രായം മാത്രമേ ഞാന്‍ പറഞ്ഞിട്ടുള്ളു. അതിന്റെ പേരില്‍ ഞാന്‍ നേരിട്ട മാനസിക പീഡനം വളരെ വലുതായിരുന്നു. അദ്ദേഹം വിളിച്ചതിനാല്‍ നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായിട്ടുള്ള കഥാപാത്രങ്ങള്‍ എനിക്ക് കിട്ടിയിട്ടുണ്ട്. അതിന്റെ നന്ദി ആ സമയത്ത് കാണിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ദീലിപില്‍ നിന്ന് എന്നേക്കാള്‍ സൗഭാഗ്യം നേടിയ പലരും മിണ്ടാതിരിക്കുന്ന കാലമാണത്. കടന്നു വന്ന വഴി മറക്കുന്നതില്‍ പരം നന്ദികേടുണ്ടോ'- ജയചന്ദ്രന്‍ പറയുന്നു

nithyaപുതിയ സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ വാങ്ങിക്കാം

Content Highlights: kootikkal jayachandran, dileep, dileep controversies, tv anchor kootikal jayachandran