ജീത്തു ജോസഫ്, ആസിഫ് അലി
മലയാളത്തിൽ വീണ്ടും ത്രില്ലറൊരുക്കാൻ ജീത്തു ജോസഫ്. കൂമൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ആസിഫ് അലിയാണ് നായകൻ. ഇതാദ്യമായാണ് ഇരുവരും ഒരു ചിത്രത്തിനായി ഒന്നിക്കുന്നത്. സിനിമയുടെ ടൈറ്റിൽ വീഡിയോ അണിയറപ്രവർത്തകർ പുറത്തിറക്കി.
മരത്തിൽ തൂങ്ങിക്കിടക്കുന്ന പാമ്പും മൂങ്ങയും പശ്ചാത്തലത്തിൽ പൂർണ ചന്ദ്രനും ഓടുന്ന യുവാവുമാണ് ടൈറ്റിൽ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തികഞ്ഞ ത്രില്ലറായിരിക്കും ചിത്രമെന്ന സൂചനയാണ് പോസ്റ്ററും പശ്ചാത്തലസംഗീതവും നൽകുന്നത്.
കെ.ആർ. കൃഷ്ണകുമാറിന്റേതാണ് തിരക്കഥ. മോഹൻലാൽ–ജീത്തു ജോസഫ് ചിത്രം ട്വെൽത്ത്മാന്റെ തിരക്കഥയും കൃഷ്ണകുമാറിന്റേതാണ്. ഛായാഗ്രഹണം സതീഷ് കുറുപ്പ്. വിഷ്ണു ശ്യാം ആണ് സംഗീതം. വരികൾ വിനായക് ശശികുമാർ. ആർട്ട് രാജീവ് കൊല്ലം. കോസ്റ്റ്യൂം ഡിസൈനർ ലിന്റ ജീത്തു. പ്രോജക്ട് ഡിസൈൻ ഡിക്സൺ പൊടുത്താസ്. എഡിറ്റർ വി.എസ്. വിനായക്.
വൻ താരനിര തന്നെ സിനിമയുടെ ഭാഗമാകും. ഫെബ്രുവരി 20 മുതൽ ചിത്രീകരണം ആരംഭിക്കും. പൊള്ളാച്ചി, മറയൂർ എന്നിവിടങ്ങളായിരിക്കും പ്രധാന ലൊക്കേഷനുകൾ. അനന്യ ഫിലിംസിന്റെ ബാനറിൽ ആൽവിൻ ആന്റണിയാണ് 'കൂമൻ' നിർമിക്കുന്നത്.
Content Highlights: kooman malayalam movie, asif ali, jeethu joseph


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..