കോവിഡ് കാലം കുട്ടികളുടെ സര്‍ഗാത്മകത വളര്‍ത്താന്‍ പ്രയോജനപ്പെടുത്തണം -ഗോപിനാഥ് മുതുകാട്


-

കോഴിക്കോട്: കോവിഡ് കുട്ടികളെ കൂടുകളിലടച്ച പോലെ വളരാന്‍ ഇടയാക്കിയിട്ടുണ്ടെങ്കിലും അവരുടെ സര്‍ഗാത്മകതകളെ പുറത്തു കൊണ്ടുവരാനും വളര്‍ത്തിയെടുക്കാനുമുള്ള അവസരമായി ഇതിനെ പ്രയോജനപ്പെടുത്തണമെന്ന് യുനിസെഫ് സെലിബ്രിറ്റി സപ്പോര്‍ട്ടര്‍ മജീഷ്യന്‍ ഗോപിനാഥ് മുതുകാട് അഭിപ്രായപ്പെട്ടു.

കുട്ടികളുടെ കഴിവുകളെയും ചിന്താധാരകളെയും പ്രകാശിപ്പിക്കാന്‍ കഴിയാത്ത വിധം കുട്ടികള്‍ കുട്ടികളെ തളച്ചിടപ്പെടുന്നു. മാതാപിതാക്കള്‍ മാത്രമല്ല, മതങ്ങളും രാഷ്ട്രീയവും മറ്റു സംവിധാനങ്ങളുമെല്ലാം കുട്ടികളുടെ സ്വതന്ത്ര വ്യക്തിത്വങ്ങളായി കാണാന്‍ തയാറാവുന്നില്ല. യഥാര്‍ഥത്തില്‍ നിസ്വാര്‍ഥതയും സഹാനുഭൂതിയും മുതിര്‍ന്നവരെക്കാള്‍ കുട്ടികള്‍ക്കാണുള്ളതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡാ. എസ്.കെ. സുരേഷ് കുമാര്‍ സംവിധാനം ചെയ്ത 'കൂട്' (The Cage) ഹ്രസ്വചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

താരക ക്രിയേറ്റീവ് ഗ്രൂപ്പിന്റെ ബാനറില്‍ ഡോ. പി.കെ. സിന്ധു നിര്‍മിച്ച 'കൂട്' ഒരു കുട്ടിയും പക്ഷിക്കുഞ്ഞും തമ്മിലെ സ്‌നേഹത്തിന്റെ കഥ പറയുന്നു. നാലര മിനുട്ടു മാത്രമുള്ള സിനിമയുടെ കൂടുതല്‍ ഭാഗവും യഥാര്‍ഥ സംഭവങ്ങള്‍ തന്നെയാണ്. കോഴിക്കോട് സില്‍വര്‍ ഹില്‍സ് പബ്ലിക് സ്‌കൂളിലെ യു.കെ.ജി വിദ്യാര്‍ഥി വൈഭവ് ആണ് ചിത്രത്തിലെ നായകന്‍. ഒരു ബുള്‍ബുള്‍ പക്ഷിക്കുഞ്ഞും മാതാപിതാക്കളും ചിത്രത്തില്‍ താരങ്ങളായെത്തുന്നു. യഥാര്‍ഥ സംഭവങ്ങളും ദൃശ്യങ്ങളും കോര്‍ത്തിണക്കി തയാറാക്കിയ ലഘുചിത്രത്തിന് തിരക്കഥയും സംഭാഷണവും തയാറാക്കിയത് അസോസിയറ്റ് ഡയറക്ടര്‍ കൂടിയായ എം. കുഞ്ഞാപ്പയാണ്. പ്രമോദ് ബാബുവാണ് ഛായാഗ്രഹണം. എഡിറ്റിംഗ്- രാഗേഷ് റാം, പശ്ചാത്തല സംഗീതം- സായി ബാലന്‍, സൗണ്ട് ഡിസൈന്‍- സലില്‍ ബാലന്‍, ടൈറ്റില്‍സ് & പബ്ലിസിറ്റി ഡിസൈന്‍- എം. കുഞ്ഞാപ്പ.

സംവിധായകന്‍ ജി. പ്രജേഷ് സെന്‍, ഗാനരചയിതാവ് നിധീഷ് നടേരി, യുറീക്ക എഡിറ്റര്‍ അസിസ്റ്റന്റ് ഷിനോജ് രാജ്, കോഴിക്കോട് മെഡി. കോളജ് മുന്‍ സൂപ്രണ്ട് കെ.ജി. സജിത് കുമാര്‍, ഡോ. വി.കെ. ഷമീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. എം. കുഞ്ഞാപ്പ സ്വാഗതവും ഡോ. എസ്.കെ. സുരേഷ് കുമാര്‍ നന്ദിയും പറഞ്ഞു. ബാലതാരം വൈഭവിനും അണിയറ പ്രവര്‍ത്തകര്‍ക്കും ഗോപിനാഥ് മുതുകാട്, പ്രജേഷ് സെന്‍, ബബിത സിജു, ലില്ലി ശിവകുമാര്‍ എന്നിവര്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്തു.

Content Highlights: Koodu Short film Gopinath Muthukad Prajesh sem

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section




Most Commented