സഹികെട്ടു ജീവന്‍ അവസാനിപ്പിക്കുമ്പോള്‍ സഹതാപതരംഗം; സാധിക കുറിക്കുന്നു


ഒരുപരിചയവും ഇല്ലാത്ത രണ്ടുപേരെ തമ്മില്‍ കൂട്ടി ചേര്‍ക്കാന്‍ 30മിനിറ്റ് മതി. വര്ഷങ്ങളായി പരിചയമുള്ള ആ ജീവിതം മതിയെന്ന് തീരുമാനിച്ചവര്‍ക്ക് പിരിയാന്‍ വര്‍ഷങ്ങളും മറ്റു നൂലാമാലകളും.

മരിച്ച വിസ്മയയും ഭർത്താവ് കിരണും, സാധിക വേണുഗോപാൽ

കൊല്ലം ജില്ലയില്‍ വിസ്മയ എന്ന പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത് വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. തിങ്കഴാഴ്ച രാവിലെ ശുചിമുറിയില്‍ തൂങ്ങിയ നിലയിലാണ് വിസ്മയയെ കണ്ടത്. ഭര്‍ത്താവ് കിരണ്‍ നിരന്തരമായി പീഡിപ്പിക്കുകയായിരുന്നുവെന്നും വിസ്മയയുടേത് കൊലപാതകമാണെന്നും കുടുംബാംഗങ്ങള്‍ ആരോപിക്കുന്നു. സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് നടി സാധിക വേണുഗോപാല്‍. ആണിനായാലും പെണ്ണിനായാലും ഒന്നിച്ചുപോകാന്‍ കഴിയുന്നില്ലെങ്കില്‍ പിരിയുന്നത് തന്നെ ആണ് പരിഹാരമെന്ന് സാധിക കുറിക്കുന്നു. പ്രായമല്ല വിവാഹത്തിന്റെ മാനദണ്ഡമെന്നും മാനസികാവസ്ഥയ്ക്കാണ് മൂന്‍തൂക്കം കൊടുക്കേണ്ടതെന്നും സാധിക കൂട്ടിച്ചേര്‍ത്തു.

സാധികയുടെ കുറിപ്പ്

കല്യാണം ഒരു തെറ്റല്ല. പക്ഷെ ആ കല്യാണം തെറ്റാണെന്നു തിരിച്ചറിയുമ്പോള്‍ അതില്‍ നിന്നും പി ന്മാറുന്നതിനു സമൂഹത്തെ പേടിക്കേണ്ട അവസ്ഥ ആണ് പരിതാപകരം. ആണിനായാലും പെണ്ണിനായാലും ഒന്നിച്ചു പോകാന്‍ കഴിയുന്നില്ലെങ്കില്‍ പിരിയുന്നത് തന്നെ ആണ് പരിഹാരം
കല്യാണം കഴിക്കാഞ്ഞാല്‍ കുറ്റം, കഴിച്ചിട്ട് കുട്ടികള്‍ ഇല്ലാഞ്ഞാല്‍ തെറ്റ്, വിവാഹമോചനം അവിവേകം, മരണം അനിവാര്യം.വിവാഹപ്രായം ആയി എന്താണ് കെട്ടാത്തത് എന്ന് ചോദിക്കാന്‍ നില്‍ക്കുന്നവരെ ഒന്നും ജീവിക്കുമ്പോള്‍ കാണാന്‍ കിട്ടാറില്ല. നാട്ടുകാരെ പേടിച്ച് സ്വന്തം മക്കളുടെ ആരാച്ചാര്‍ ആകുന്ന അവസ്ഥ എത്ര ശോചനീയം ആണ്?

ഒരു പരിചയവും ഇല്ലാത്ത രണ്ടുപേരെ തമ്മില്‍ കൂട്ടി ചേര്‍ക്കാന്‍ 30 മിനിറ്റ് മതി. വർഷങ്ങളായി പരിചയമുള്ള ആ ജീവിതം മതിയെന്ന് തീരുമാനിച്ചവര്‍ക്ക് പിരിയാന്‍ വര്‍ഷങ്ങളും മറ്റു നൂലാമാലകളും. കണക്ക് പറഞ്ഞു എണ്ണി വാങ്ങുന്ന കാശും സ്വര്‍ണ്ണവും, കണക്കില്‍ വ്യത്യാസം വന്നാല്‍ ജീവിതം ദുസ്സഹം! തീരാ വ്യഥകളും ഗാര്‍ഹിക പീഡനവും വേറെ. വിഷമം പറയാന്‍ സ്വന്തം വീട്ടിലെത്തിയാല്‍ ബാലേഭേഷ്, 'പെണ്ണ് സഹിക്കാന്‍ ആയി ജനിച്ചവളാണ് ഇതൊക്കെ ജീവിതത്തിന്റെ ഭാഗം ആണ്. ഇതൊക്കെ പുറത്തറിഞ്ഞാല്‍ നമുക്ക് നാണക്കേടല്ലേ? സമൂഹം എന്ത് കരുതും? കുടുംബക്കാര്‍ എന്ത് വിചാരിക്കും? അച്ഛനെ ഓര്‍ത്തു ഇതൊക്കെ മറന്നേക്കൂ?? അമ്മ അനുഭവിച്ചത് ഇതിനേക്കാള്‍ അപ്പുറം ആണ് ഇതൊക്കെ ചെറുത് നിസാരം എന്നൊക്കെ പറഞ്ഞു സ്വന്തം ആയി ഈ ലോകത്തു ആരും ഇല്ല എന്ന തിരിച്ചറിവും കിട്ടി ബോധിച്ചു സന്തോഷിച്ചു തിരിച്ചു വന്ന വഴിക്കു പോകാം.

എന്നിട്ട് അവസാനം സഹികെട്ടു ജീവന്‍ അവസാനിക്കുമ്പോള്‍ ഒരായിരം ആളുകള്‍ ഉണ്ടാകും സഹതാപതരംഗവുമായി, ഇത്രയ്ക്കു വേദനിച്ചുന്നു ഞങ്ങള്‍ അറിഞ്ഞില്ല, ഞങ്ങളോടൊന്നും പറഞ്ഞില്ല, എന്തിനു ഇങ്ങനൊക്കെ ചെയ്തു.... പ്രഹസനത്തിന്റെ മൂര്‍ഥനയാവസ്ഥ!

കല്യാണത്തിന് പ്രായം അല്ല നോക്കേണ്ടത് കല്യാണം കഴിക്കുന്ന ആളിന്റെ മാനസിക അവസ്ഥ ആണ്. ഇവിടെ പലരും കല്യാണം കഴിക്കുന്നത് മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും സമൂഹത്തിനും വേണ്ടി ആണ്. പഠിക്കുന്നവര്‍ പഠിച്ചോട്ടെ, ജോലി ചെയ്യുന്നവര്‍ അത് ചെയ്‌തോട്ടെ കല്യാണം അല്ല ജീവിതത്തിലെ മഹത്തായ കാര്യം ജീവനോടെ അഭിമാനത്തോടെ ജീവിക്കുന്നത് തന്നെ ആണ്. അവര്‍ക്കു കല്യാണം കഴിക്കാന്‍ തോന്നുമ്പോള്‍ അവരായിട്ട് പറഞ്ഞോട്ടെ, ജീവിതം ജീവിച്ചു കഴിഞ്ഞ ആളുകളെന്തിനു ജീവിതം തുടങ്ങുന്നവരുടെ ജീവിക്കാന്‍ ഉള്ള അവകാശം തട്ടിയെടുക്കണം? ഇതൊക്കെ എന്നാണാവോ ആളുകള്‍ തിരിച്ചറിയുന്നത്.??

ആദരാഞ്ജലികള്‍ ??

Content Highlights: Kollam Vismaya death case, Kiran, Dowry issue, sadhika Venugopal writes

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022

Most Commented