മഹേഷ് കുഞ്ഞുമോൻ| Photo: https://www.instagram.com/mahesh_mimics/?hl=en
കൊച്ചി: നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മിമിക്രി കലാകാരന്‍ മഹേഷ് കുഞ്ഞുമോന്റെ ഓപ്പറേഷന്‍ കഴിഞ്ഞു. നടന്‍ ബിനീഷ് ബാസ്റ്റിനാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് മഹേഷ്.
കൊല്ലം സുധി ചേട്ടന്റെ കൂടെ വാഹനാപകടത്തില്‍പ്പെട്ട, പ്രിയപ്പെട്ട മഹേഷ് കുഞ്ഞുമോന്റെ ഓപ്പറേഷന്‍ കഴിഞ്ഞു കുഴപ്പമൊന്നുമില്ല- ബിനീഷ് ബാസ്റ്റിന്‍ കുറിച്ചു.
തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെ തൃശ്ശൂര്‍ കയ്പ്പമംഗലം പനമ്പിക്കുന്നില്‍ വച്ചായിരുന്നു അപകടം. വടകരയില്‍ നിന്ന് പരിപാടി കഴിഞ്ഞ് തിരികെ തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു. അദ്ദേഹം സഞ്ചരിച്ച കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂര്‍ എ.ആര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മഹേഷ് കുഞ്ഞുമോന് പുറമേ ഡ്രൈവര്‍ ഉല്ലാസ്, നടന്‍ ബിനു അടിമാലി എന്നിവരാണ് കാറിലുണ്ടായിരുന്നത്. ബിനു അടിമാലിയുടെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് മാറ്റി. എല്ലിന് പൊട്ടലേറ്റ ഉല്ലാസും ചികിത്സയില്‍ തുടരുകയാണ്.
സുധിയുടെ സംസ്‌കാരം ബുധനാഴ്ച കോട്ടയം തോട്ടക്കാട് റീഫോര്‍മിഡ് ആഗ്ലിക്കന്‍ ചര്‍ച്ച് ഓഫ് ഇന്ത്യ ചര്‍ച്ച് സെമിത്തേരിയില്‍ വച്ച് നടന്നു. ആരാധകരും സഹപ്രവര്‍ത്തകരുമടക്കം ഒട്ടനവധിപേരാണ് അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയത്.
Content Highlights: kollam sudhi, car accident, mahesh kunjumon health update, binu adimali
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..