ബിനു അടിമാലിയുടെ ആരോഗ്യനിലയില്‍ പുരോഗതി


1 min read
Read later
Print
Share

ഇരിങ്ങൽ സർഗാലയ കരകൗശലഗ്രാമത്തിൽ ഞായറാഴ്ച രാത്രി കൊല്ലം സുധി പരിപാടി അവതരിപ്പിക്കുന്നു. സമീപം ബിനു അടിമാലി

കൊച്ചി: നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നടന്‍ ബിനു അടിമാലിയുടെയും ഡ്രൈവര്‍ ഉല്ലാസിന്റെയും ആരോഗ്യനിലയില്‍ പുരോഗതി. കൊച്ചിയിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ് ബിനു അടിമാലിയിപ്പോള്‍. അപകടനില തരണം ചെയ്തു. എല്ലിന് പൊട്ടലേറ്റ ഉല്ലാസും ചികിത്സയില്‍ തുടരുകയാണ്.

തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെ തൃശ്ശൂര്‍ കയ്പ്പമംഗലം പനമ്പിക്കുന്നില്‍ വച്ചായിരുന്നു അപകടം. വടകരയില്‍ നിന്ന് പരിപാടി കഴിഞ്ഞ് തിരികെ തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു. അദ്ദേഹം സഞ്ചരിച്ച കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂര്‍ എ.ആര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സുധിയുടെ സംസ്‌കാരം ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് കോട്ടയം തോട്ടക്കാട് റീഫോര്‍മിഡ് ആഗ്ലിക്കന്‍ ചര്‍ച്ച് ഓഫ് ഇന്ത്യ ചര്‍ച്ച് സെമിത്തേരിയിലാണ് സംസ്‌കാരം നടക്കുക.

Content Highlights: kollam sudh car accident death, binu adimali health condition improved, kollam sudhi funeral

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
VISHNU MOHANLAL

1 min

സൂപ്പർ താരങ്ങൾ ഒന്നിക്കുന്നു; വിഷ്ണു മഞ്ചുവിന്റെ ഡ്രീം പ്രോജക്ട് 'കണ്ണപ്പ'യിൽ മോഹൻലാലും പ്രഭാസും 

Sep 30, 2023


Mohanlal Prithviraj empuran announcement lucifer 2 manju warrier Lyca productions

1 min

പാന്‍ ഇന്ത്യന്‍ ചിത്രമായി 'എമ്പുരാന്‍', ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മാണ പങ്കാളി; വീഡിയോ

Sep 30, 2023


TITAN

2 min

ടൈറ്റന്‍ ദുരന്തം സിനിമയാകുന്നു; ലോകത്തിന് സത്യമറിയാന്‍ അവകാശമുണ്ടെന്ന് തിരക്കഥാകൃത്ത്

Sep 30, 2023


Most Commented