രു നാടിന്റെ മുഴുവന്‍ കാത്തിരിപ്പും പ്രാര്‍ഥനകളും വിഫലമാക്കി കുഞ്ഞു ദേവനന്ദ യാത്രയായി. നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് ദേവനന്ദയുടെ ഞെട്ടിക്കുന്ന വിയോഗം. ദേവനന്ദയ്ക്ക് ആദരാഞ്ജലികള്‍ നേര്‍ന്നു രംഗത്തുവന്നിരിക്കുകയാണ് മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, അജു വര്‍ഗീസ് തുടങ്ങി താരങ്ങള്‍. 

'പ്രാര്‍ഥനകള്‍...അവളുടെ ആത്മാവിനു നിത്യശാന്തി ലഭിക്കട്ടെ...ഇതായിരിക്കട്ടെ ഇത്തരത്തിലുള്ള അവസാന സംഭവം..നമ്മുടെ ചുറ്റുപാടുമുള്ള എല്ലാ കുട്ടികളെയും സ്ത്രീകളെയും പരിരക്ഷിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി നാമെല്ലാവരും കണ്ണുകള്‍ തുറന്നിരിക്കട്ടെ..

ഇതിനു പിറകിലുള്ളവരെ ഈ രാജ്യത്തെ  നിയമം പുറത്തു കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു' ...ദേവനന്ദയ്ക്ക് ആദരാഞ്ജലി നേര്‍ന്ന് അജു വര്‍ഗീസ് കുറിച്ചു

Nivin

കൊല്ലം പള്ളിമണ്‍ ഇളവൂരില്‍ വീടിനകത്ത് കളിച്ചുകൊണ്ടിരിക്കെയാണ് ആറു വയസ്സുകാരി ദേവനന്ദയെ കാണാതാകുന്നത്. മണിക്കൂറുകളോളം നടത്തിയ തിരച്ചിലില്‍  വീടിനോടു ചേര്‍ന്ന് ഒഴുകുന്ന ഇത്തിക്കരയാറ്റില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Mammootty

വ്യാഴാഴ്ച രാവിലെ പത്തോടെയാണ് കുട്ടിയെ കാണാതായത്. അമ്മയും നാലുമാസം പ്രായമുള്ള മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മകനെ അകത്ത് മുറിയില്‍ ഉറക്കിക്കിടത്തിയശേഷം ധന്യ തുണി അലക്കാനായി വീടിനു പുറത്തിറങ്ങി. ഈസമയം ദേവനന്ദ വീടിന്റെ മുന്‍ഭാഗത്തുള്ള ഹാളില്‍ ഇരിക്കുകയായിരുന്നു.

തുണി അലക്കുന്നതിനിടെ ദേവനന്ദ അമ്മയുടെ അരികിലെത്തിയെങ്കിലും കുഞ്ഞ് അകത്തുറങ്ങുന്നതിനാല്‍ കൂട്ടിരിക്കാനായി പറഞ്ഞുവിട്ടു. തുണി അലക്കുന്നതിനിടെ അകത്തേക്ക് കയറിവന്ന അമ്മ ദേവനന്ദയെ തിരക്കിയെങ്കിലും കണ്ടില്ല. മുന്‍ഭാഗത്തെ കതക് തുറന്നുകിടക്കുന്ന നിലയിലായിരുന്നു. വീടിനകത്തും പരിസരത്തും തിരക്കിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. കണ്ണനല്ലൂര്‍ പോലീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് ഉടന്‍ സ്ഥലത്തെത്തി വ്യാപകമായ അന്വേഷണമാരംഭിച്ച് വരികയായിരുന്നു. ദേവാനന്ദയെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘവും രൂപീകരിച്ചിരുന്നു.

ദേവനന്ദയെ കണ്ടെത്തുന്നതിനായി അറിയിപ്പുകള്‍ നല്‍കി സിനിമാ സാംസ്‌കാരിക രംഗത്തു നിന്നുള്ളവര്‍ ഉള്‍പ്പടെയുള്ളവര്‍ രംഗത്ത് വന്നു.

വീടിന് സമീപത്തെ ഇത്തിക്കരയാറ്റില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മുങ്ങല്‍ വിദഗദ്ധര്‍ നടത്തിയ തെരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടത്. കമഴ്ന്നു കിടക്കുന്ന രീതിയിലായിരുന്നു ആറ്റില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഫോറന്‍സിക് വിഭാഗവും ഡോഗ് സ്‌ക്വാഡും അടങ്ങുന്ന സംഘം രാത്രിയും അന്വേഷണം നടത്തിയിരുന്നു. കുട്ടിയുടെ വീട്ടില്‍ നിന്നും ഇരുന്നൂറോളം മീറ്റര്‍  ആറ്റിലേക്ക് ദൂരമുള്ളതിനാല്‍ കുട്ടി തനിച്ച് ഇവിടെ വരില്ല എന്ന നിലപാടിലാണ് ബന്ധുക്കളും നാട്ടുകാരും. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തിവരികയാണ്.

നെടുമ്പന ഇളവൂര്‍ കിഴക്കേക്കരയില്‍ ധനീഷ്ഭവനില്‍ പ്രദീപ്കുമാറിന്റെയും ധന്യയുടെയും (അമ്പിളി) മകളാണ് മരിച്ച ദേവനന്ദ (പൊന്നു). വാക്കനാട് സരസ്വതി വിദ്യാലയത്തിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥിയാണ്. 

Content Highlights : Kollam child Missing Incident Devanandha Found dead, Film Stars On Devanandha's  Death