മികച്ച നടനുള്ള മത്സരത്തിനൊടുവില്‍ 'കമ്മട്ടിപ്പാട'ത്തിലെ വിനായകന് മുന്നില്‍ പിന്തള്ളപ്പെട്ടുപോയ സങ്കടത്തിലായിരുന്നു അദ്ദേഹം. കാലം കാത്തുവെച്ച നിയോഗംപോലെ ഒരുവര്‍ഷം പിന്നിടുമ്പോള്‍ മനസ്സില്‍ വിങ്ങിനിന്ന സങ്കടം മായ്ച്ചുകളയാന്‍ യോഗം വന്നു. പലതവണ തെന്നിപ്പോയ സംസ്ഥാനപുരസ്കാരം ഇന്ദ്രന്‍സിന്റെ കൈകളിലേക്കെത്തി.
താരപ്രഭയുടെ ആടയാഭരണങ്ങളില്ലാതെ പച്ചമനുഷ്യനായാണ് ഇന്ദ്രന്‍സ് എന്നും നിന്നത്. 'ഓട്ടന്തുള്ളല് പഠിക്കാന്‍ കുറെ പരിശീലനം വേണ്ടിവന്നു. സിനിമയില്‍ ഷോട്ടിന് വേണ്ടതൊക്കെ തത്കാലം പഠിച്ചെടുത്തു. നല്ലസിനിമയാണെന്നും കഥാപാത്രമാണെന്നും വിശ്വാസമുണ്ടായിരുന്നു. അവാര്‍ഡ് കിട്ടിയതില്‍ ഒരുപാട് സന്തോഷമുണ്ട്' -ഇന്ദ്രന്‍സ് പറഞ്ഞു.
അഭിനയത്തിന്റെ ഇന്ദ്രജാലങ്ങള്‍ ഈ നടന് പ്രേക്ഷകന് മുന്നിലെത്തിക്കുന്നത് ആദ്യമായല്ല. കോമഡിതാരമായി മാറ്റിനിര്‍ത്തിയപ്പോഴും ഇടയ്ക്ക് ചില മിന്നലാട്ടങ്ങള്‍ കാണിച്ചു. ടി.വി. ചന്ദ്രന്റെ 'കഥാവശേഷനി'ലെ കള്ളനും രഞ്ജിത്തിന്റെ 'ലീല'യിലെ ദാസപ്പായിയും മാധവ് രാംദാസിന്റെ 'അപ്പോത്തിക്കിരി'യിലെ ജോസഫുമൊക്കെ ഇതിനുതെളിവായി. തീവ്രമായ ജീവിതക്കാഴ്ചകളെ മികവോടെ ആവാഹിക്കാന്‍ കഴിയുമെന്നതിന്റെ ഏറ്റവും ഒടുവിലെ സാക്ഷ്യപത്രമായിരുന്നു 'ആളൊരുക്ക'ത്തിലെ പപ്പു പിഷാരടി.
16 വര്ഷംമുന്പ് നാടുവിട്ടുപോയ മകനെത്തേടിയുള്ള അച്ഛന്റെ യാത്രകളിലൂടെ മുന്നോട്ടുസഞ്ചരിക്കുന്ന ഓട്ടന്തുള്ളല് കലാകാരനാണ് പപ്പു പിഷാരടി. ഗ്രാമത്തില്‍നിന്ന് നഗരത്തിലേക്ക് മകനെ അന്വേഷിച്ചിറങ്ങുന്ന പപ്പു പിഷാരടിയുടെ ആത്മസംഘര്‍ഷങ്ങളെ കൈയൊതുക്കത്തോടെ ഇന്ദ്രന്‍സ് വെള്ളിത്തിരയിലെത്തിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..