കെ.എൻ ശശിധരൻ, 'വനമാല' പരസ്യത്തിൽ കാവ്യമാധവൻ
തൃശൂര്‍: സിനിമാ സംവിധായകന് കെ.എന്‍. ശശിധരന് അന്തരിച്ചു. ഇടപ്പള്ളിയിലെ വീട്ടില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് അന്ത്യം. പതിവുസമയം കഴിഞ്ഞിട്ടും ഉറക്കമെഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നോക്കിയപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഒട്ടേറെ പരസ്യചിത്രങ്ങളും ചെയ്തിട്ടുണ്ട്.
ചാവക്കാട് സ്വദേശിയായ കെ എന്‍. ശശിധരന് പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ബിരുദം കരസ്ഥമാക്കി. പി.കെ. നന്ദനവര്‍മ്മയുടെ 'അക്കരെ' എന്ന നോവലിനെ അടിസ്ഥാനമാക്കി 'അക്കരെ' എന്ന പേരില്‍ത്തന്നെ ആദ്യചിത്രം, തിരക്കഥയും സംഭാഷണവും ഒരുക്കി സംവിധാനം ചെയ്തു. ചിത്രത്തിന്റെ നിര്‍മാണവും ശശിധരന് ആയിരുന്നു. കാണാതായ പെണ്‍കുട്ടി, നയന തുടങ്ങിയവയാണ് മറ്റു ചിത്രങ്ങള്‍.
കെ.എന്‍. ശശിധരന് സംവിധാനം ചെയ്ത പരസ്യചിത്രങ്ങളില്‍ ഏറ്റവും പ്രശസ്തമായത് വനമാല സോപ്പിന്റേതാണ്. 'വന്നല്ലോ വനമാല' എന്ന പരസ്യത്തില്‍ സിദ്ദിഖും കാവ്യമാധവനുമാണ് അഭിനയിച്ചത്.
Content Highlights: KN Sasidharan Director passed away, Vanamala Vannallo ad, Kanathaya Penkutty Films
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..