കാണാതായ സംവിധായകൻ


സിറാജ് കാസിം

കെ.എൻ ശശിധരൻ അക്കരെ എന്ന സിനിമയുടെ ചിത്രീകരണത്തിൽ ഭരത് ഗോപിയ്‌ക്കൊപ്പം, കെ.എൻ ശശിധരൻ

നാട്ടിലെ മത്തിക്കറിയും താലൂക്ക് ഓഫീസിലെ ജോലിയും മാത്രമല്ല ജീവിതമെന്നായിരുന്നു പത്മാവതിക്ക് എന്നും ഭർത്താവിനോടു പറയാനുണ്ടായിരുന്നത്. ഭാര്യയുടെ പരാതി കേട്ടു മടുത്ത് ടൈപ്പ് റൈറ്റിങ്ങും തയ്യലുമൊക്കെ മാറി മാറി പഠിക്കാൻ നിർബന്ധിതനായ തഹസിൽദാർ ഗോപിയുടെ കഥ പറഞ്ഞ ‘അക്കരെ’ എന്ന സിനിമയുടെ സംവിധായകനായി വെള്ളിത്തിരയിൽ തെളിഞ്ഞ പേരായിരുന്നു കെ.എൻ. ശശിധരൻ. ഒരു പെൺകുട്ടിയുടെ മരണത്തിന്റെ ഉത്തരങ്ങൾ തേടിയുള്ള ത്രില്ലർ അന്വേഷണമായ ‘കാണാതായ പെൺകുട്ടി’ എന്ന സിനിമയുടെ സംവിധായകനായി ശശിധരൻ എന്ന പേരു തെളിഞ്ഞപ്പോഴും മലയാളികൾ കൈയടിച്ചു.

മലയാള സിനിമയിൽ അധികമൊന്നും കാണാത്ത വഴികളിലൂടെ സഞ്ചരിച്ച് പ്രേക്ഷകർക്കു പുതിയ അനുഭവങ്ങൾ സമ്മാനിച്ച ശശിധരൻ പക്ഷേ, പൊടുന്നനെ മാഞ്ഞുപോയി. 1984-ൽ പുറത്തിറങ്ങിയ ‘അക്കരെ’ എന്ന സിനിമയും അതിനടുത്ത വർഷം ഇറങ്ങിയ ‘കാണാതായ പെൺകുട്ടി’ എന്ന സിനിമയും മാത്രം മതി ശശിധരൻ എന്ന പ്രതിഭാശാലിയായ സംവിധായകനെ വരച്ചിടാൻ.

“ഞാൻ കോളേജിൽ പഠിക്കുന്ന സമയത്താണ് ശശിധരൻ എന്ന സംവിധായകനെക്കുറിച്ചു കേൾക്കുന്നത്. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നു പഠിച്ചിറങ്ങിയ ഒരാളെന്ന കൈയൊപ്പ് അദ്ദേഹത്തിന്റെ ചിത്രങ്ങളിലെല്ലാമുണ്ടായിരുന്നു. ഭരത് ഗോപിയെ വെച്ച് ‘അക്കരെ’ എന്ന സിനിമ ചെയ്ത ശശിധരൻ അക്കാലത്തെ ന്യൂജെൻ സിനിമയുടെ വക്താവായിരുന്നു.

അതിനെക്കാൾ ഞെട്ടിക്കുന്നതായിരുന്നു രണ്ടാമത്തെ ചിത്രമായ കാണാതായ പെൺകുട്ടി. ശശിധരൻ എന്ന സംവിധായകനിൽനിന്നു മലയാള സിനിമയുടെ ഗതി മാറ്റുന്ന കുറേ ചിത്രങ്ങൾ ഉണ്ടാകുമെന്ന്‌ ഉറച്ചു വിശ്വസിച്ചിരുന്നു.

എന്നാൽ, അദ്‌ഭുതകരമായ രീതിയിലുള്ള മൗനത്തിലേക്കാണ് ശശിധരൻ പിന്നെ ചെന്നുവീണത്. ആ മൗനം സത്യത്തിൽ മലയാള സിനിമയ്ക്കു തന്നെയാണ് നഷ്ടം സമ്മാനിച്ചത് - സംവിധായകൻ ലാൽ ജോസിന്റെ വാക്കുകളിൽ ശശിധരൻ എന്ന പ്രതിഭാശാലിയുടെ കൃത്യമായ ചിത്രം തെളിയുന്നു.

സിനിമയുടെ പ്രതിഭാസ്പർശത്തിൽ കാണിച്ച അപാരമായ മികവ് പരസ്യചിത്രങ്ങളുടെ ലോകത്തും ശശിധരൻ നഷ്ടപ്പെടുത്തിയില്ലെന്ന് ‘വന്നല്ലോ വനമാലയിൽ’ അഭിനയിച്ച നടൻ സിദ്ദിഖ് പറഞ്ഞു.

ഭരത് ഗോപിക്കൊപ്പം മമ്മൂട്ടിയെയും മോഹൻലാലിനെയുമൊക്കെ അണിനിരത്തി ആദ്യ ചിത്രമായ ‘അക്കരെ’ ഒരുക്കിയ ശശിധരന് പിൽക്കാലത്ത് എന്തുകൊണ്ട് പിൻവാങ്ങി എന്നതിന് വ്യക്തമായ ഉത്തരമില്ല.

അനുപം ഖേറിനെ വെച്ച് ചെയ്ത അവസാന സിനിമയായ ‘നയന’ യിലും പ്രതിഭാസ്പർശത്തിന്റെ അടയാളങ്ങൾ പതിപ്പിച്ചാണ് ശശിധരൻ കടന്നുപോയത്.

Content Highlights: kn sasidharan director, akkare kanathaya penkutty, vanamala advertisement

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022

Most Commented