മീര നായർ സംവിധാനം ചെയ്ത 'എ സ്യൂട്ടബിൾ ബോയ്' എന്ന വെബ് സീരിസിനെതിരേ ട്വിറ്ററിൽ പ്രതിഷേധം. തബു, ഇഷാൻ ഖട്ടർ പ്രധാന വേഷങ്ങളിലെത്തുന്ന സീരീസ് നെറ്റ്ഫ്ലിക്സ് വഴിയാണ് പുറത്തിറങ്ങിയത്.
സിരീസിലെ കഥാപാത്രങ്ങളായ ഹിന്ദു യുവതിയും മുസ്ലിം യുവാവും ഒരു ക്ഷേത്രപരിസരത്തു വച്ച് ചുംബിക്കുന്ന രംഗം ചൂണ്ടിക്കാട്ടി ഇപ്പോൾ നെറ്റ്ഫ്ളിക്സിനെതിരെ ബഹിഷ്കരണാഹ്വാനം മുഴക്കുകയാണ് ഒരു വിഭാഗം.
നെറ്റ്ഫ്ലിക്സ് എപ്പോഴും ഹിന്ദു വികാരങ്ങളെ മുറിവേൽപ്പിക്കുകയാണെന്നും ഹിന്ദുത്വ വിരുദ്ധ അജണ്ട പ്രചരിപ്പിക്കുകയാണെന്നും പ്രതിഷേധക്കാർ പറയുന്നു.
#BoycottNetflix
— S.R. Kant (sachin) (@Srk50509588) November 22, 2020
Netflix always try to hurt Hindus by play anti-hindu agendas.#BoycottNetflix
Wake up #India pic.twitter.com/AjKXO4we9H
നെറ്റ്ഫ്ലിക്സ് ലൗ ജിഹാദിനെ പിന്തുണയ്ക്കുകയാണെന്നാണ് ബി.ജെ.പി. യുവമോർച്ച പ്രസിഡന്റ് ഗൗരവ് തിവാരി പറയുന്നു. പ്രസ്തുത രംഗം ഉൾപ്പെടെ ട്വിറ്ററിൽ ബോയ്കോട്ട് നെറ്റ്ഫ്ലിക്സ് എന്ന ഹാഷ് ടാഗുമായി ക്യാംപെയ്‍നും സജീവമാണ്.
अपने ‘A Suitable Boy’ कार्यक्रम में @NetflixIndia ने एक ही एपिसोड में तीन बार मंदिर प्रांगण में चुंबन दृश्य फ़िल्माए। पटकथा के अनुसार मुस्लिम युवक को हिंदू महिला प्रेम करती है, पर सभी किसिंग सीन मंदिर प्रांगण में क्यूँ शूट किए गए?
— Gaurav Tiwari (@adolitics) November 21, 2020
मैने रीवा में इस मामले पर FIR दर्ज करा दी है। pic.twitter.com/RcwuPDDME2
വിക്രം സേത്തിന്റെ എ സ്യൂട്ടബിൾ ബോയ് എന്ന നോവലിനെ ആസ്പദമാക്കിയാണ് സീരീസ് ഒരുക്കിയിരിക്കുന്നത്. താന്യ മണികട്ട്ല, രസിക ദുഗൾ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇംഗ്ലീഷിലാണ് സീരീസ് ഒരുക്കുന്നത്.
കാമസൂത്ര, ദ നേംസേക്ക്, സലാം ബോംബെ തുടങ്ങിയ ചിത്രങ്ങളുട സംവിധായികയാണ് മീര നായർ.ആൻഡ്ര്യു ഡേവിസ് ആണ് തിരക്കഥ രചിക്കുന്നത്. സ്വാതന്ത്ര്യത്തിനു മുമ്പുള്ള നാല് കുടുംബങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്.
Content Highlights : Kissing Scene in A Suitable boy Netflix faces Boycott Campaign Meera Nair Tabu Ishan Khattar