കിസി കാ ഭായ് കിസി കി ജാൻ ടീസറിൽ നിന്ന് | ഫോട്ടോ: സ്ക്രീൻഗ്രാബ്
സൽമാൻ ഖാൻ നായകനാവുന്ന ഏറ്റവും പുതിയ ചിത്രമായ കിസി കാ ഭായ് കിസി കി ജാനിന്റെ ടീസർ പുറത്തിറങ്ങി. മാസ് ആക്ഷൻ രംഗങ്ങൾ കൊണ്ടും ചടുലമായ നൃത്തരംഗങ്ങൾകൊണ്ടും സമ്പന്നമാണ് ടീസർ. സൽമാൻ ആരാധകർക്ക് വിരുന്നായിരിക്കും ചിത്രമെന്നാണ് ടീസർ നൽകുന്ന സൂചന.
രണ്ട് ലുക്കിലാണ് ചിത്രത്തിൽ സൽമാൻ ഖാൻ പ്രത്യക്ഷപ്പെടുന്നത്. മുണ്ടുടുത്ത് മാസ് കാണിക്കുകയും നൃത്തം വെയ്ക്കുകയും ചെയ്യുന്ന സൽമാനെ ടീസറിൽ കാണാം. പൂജ ഹെഗ്ഡേയാണ് നായിക. തെലുങ്ക് താരങ്ങളായ വെങ്കിടേഷ് ദഗ്ഗുബട്ടി, ജഗപതി ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. സൽമാൻ ഖാൻ തന്നെ നിർമിക്കുന്ന ചിത്രം ഫർഹദ് സംജിയാണ് സംവിധാനം ചെയ്യുന്നത്.
വി. മണികണ്ഠനാണ് ഛായാഗ്രഹണം. കെ.ജി.എഫ്. ഫെയിം രവി ബസ്രുർ, ഹിമേഷ് രേഷമിയ, ദേവി ശ്രീ പ്രസാദ്, സുഖ് വീർ, പായൽ ദേവ്, സാജിദ് ഖാൻ, അമാൽ മല്ലിക് എന്നിവരാണ് സംഗീത സംവിധാനം. രവി ബസ്രുർ തന്നെയാണ് പശ്ചാത്തലസംഗീതവും. അനൽ അരസ് സംഘട്ടന സംവിധാനവും മയൂരേഷ് സാവന്ത് എഡിറ്റിങ്ങും നിർവഹിക്കുന്നു.
ഈ വർഷം ഈദ് റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.
Content Highlights: kisi ka bhai kisi ki jan teaser, salman khan new movie teaser
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..