അന്തരിച്ച നടൻ അനിൽ നെടുമങ്ങാടിനെ അനുസ്മരിച്ച് നടൻ കിഷോർ സത്യ.  അടുത്ത സുഹൃത്തുക്കളായിരുന്നു ഇരുവരും. തസ്കരവീരൻ എന്ന ചിത്രത്തിൽ ഒന്നിച്ചഭിനയിക്കുകയും ചെയ്തിരുന്നു. 

കിഷോർ പങ്കുവച്ച കുറിപ്പ്

ഡാ.... എങ്ങനെ ഇത് ഞാൻ വിശ്വസിക്കണമെടാ....
നൊമ്പരങ്ങളും  ദുരന്തങ്ങക്കും  മാത്രമേ  ഈ വർഷത്തിന്  തരാനുള്ളോ..... അയ്യപ്പനും  കോശിയും  നിനക്ക്  നൽകിയ  ഊർജം  കൊറോണ പ്രതിസന്ധിയിൽ  തടസപ്പെട്ട  വിഷമം  ഞാനും  സംവിധായകൻ  അൻസാർ  ഖാനും തമ്മിൽ  ഈയിടെ  സംസാരിച്ചിരുന്നു.
കഴിഞ്ഞ മാസം  ഷൂട്ട്‌  ബ്രേക്കിൽ  വീട്ടിൽ വന്നപ്പോൾ  ഏറെക്കാലത്തിനു  ശേഷമാണ്   ഞാൻ നിന്നെ  വിളിച്ചത്. രാവിലേ  11 മണിക്ക്  വിളിച്ച്  ഉണക്കമുണർത്തിയെങ്കിലും  നീ അനിഷ്ടം  കാട്ടാതെ സംസാരിച്ചു. ഏറെ വൈകിയെങ്കിലും  നിനക്ക്  സിനിമയിൽ  സ്വന്തം  ഒരിടം  കണ്ടെത്താൻ ആയതിന്റെ  സന്തോഷവും പങ്കുവെച്ചു.

നിന്റെ ആദ്യ  സിനിമ  തസ്‌കര  വീരൻ  ആയിരുന്നു  എന്നെനിക്കു  തോന്നുന്നു. എന്റെ രണ്ടാമത്തെയും. നിന്റെ  ആ  രംഗത്തിൽ  ഒപ്പം  ഞാനും  അഭിനയിച്ചു. അതിൽ  ഉപരി  കൈരളിയിലെ  നിന്റെ  പ്രോഗ്രാമിന്റെ കട്ട ഫാൻ ആയിരുന്നു ഞാൻ ആക്കാലത്തു  നമ്മൾ  പലവട്ടം കണ്ടു  പിന്നെ  കാലത്തിന്റെ  വഴികളിൽ നമ്മൾ  സ്വന്തം  പാതകൾ കണ്ടെത്താൻ ശ്രമിച്ചു.
പക്ഷെ  ഇന്ന്   ഈ ക്രിസ്തുമസ്  ദിനം തകർത്തു കളഞ്ഞല്ലോടാ..... ഇനി എന്ത്  പറയാൻ.....

ഡാ.... എങ്ങനെ ഇത് ഞാൻ വിശ്വസിക്കണമെടാ.... നൊമ്പരങ്ങളും ദുരന്തങ്ങക്കും മാത്രമേ ഈ വർഷത്തിന് തരാനുള്ളോ..... അയ്യപ്പനും ...

Posted by Kishor Satya on Friday, 25 December 2020

Content Highlights : KIshor Satya Remembers Late Actor Anil Nedumangad