
ആമീർ ഖാൻ, കിരൺ റാവു| Photo: ANI
പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കിരണ്‍ റാവു വീണ്ടും സംവിധാനം ചെയ്യുന്നു. കിരണ്‍ റാവുവിന്റെ മുന്‍ഭര്‍ത്താവും നടനുമായ ആമീര്‍ ഖാനാണ് ചിത്രം നിര്‍മിക്കുന്നത്.
കോമഡി ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത് ബിപ്ലബ് ഗോസ്വാമിയാണ്. സ്പര്‍ശ് ശ്രീവാസ്തവ, പ്രഭിത രത്ന, നിതാന്‍ഷി ഗോയല്‍ എന്നിവരാണ് ചിത്രത്തില്‍ വേഷമിടുന്നത്.
സിനിമയുടെ ചിത്രീകരണം മഹാരാഷ്ട്രയിലെ വിവിധ നഗരങ്ങളില്‍ വച്ചായിരിക്കും. ഏപ്രില്‍ മാസത്തോടു കൂടി ചിത്രം പൂര്‍ത്തിയാകും.
2021 ജൂലൈ 3 നാണ് ആമീറും കിരണും വേര്‍പിരിഞ്ഞത്. വിവാഹമോചനം തങ്ങളുടെ സൗഹൃദത്തെ യാതൊരു തരത്തിലും ബാധിക്കില്ലെന്ന് ആമീര്‍ വ്യക്തമാക്കിയിരുന്നു. ആമീറിന്റെ ഏറ്റവും പുതിയ ചിത്രമായ ലാല്‍ സിംഗ് ഛദ്ദയുടെ നിര്‍മാതാക്കളില്‍ ഒരാളാണ് കിരണ്‍ റാവു. ചിത്രം ഏപ്രിലില്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യും.
Content Highlights: Kiran Rao to direct Movie Ex-Husband Aamir Khan to Produce the Film
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..