ല വീടുകളിലും പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന വിവേചനത്തെക്കുറിച്ച് നടി റിമ കല്ലിങ്കല്‍ മുന്‍പ് തുറന്നു പറഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. തന്റെ ജീവിതത്തില്‍ നിന്നും ഒരു ഉദാഹരണം എടുത്തു പറഞ്ഞു കൊണ്ട് സ്വന്തം വീടുകളില്‍ പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന വേര്‍തിരിവിനെ കുറിച്ച് റിമ പറഞ്ഞത് ട്രോളന്മാര്‍ ആഘോഷമാക്കുകയും ചെയ്തു. 

കുഞ്ഞായിരിക്കുമ്പോള്‍ തനിക്ക് തരാതെ തന്റെ സഹോദരന് പൊരിച്ച മീന്‍ കഷ്ണം കൊടുത്ത ഒരു സംഭവമാണ് താന്‍ എങ്ങനെ ഒരു ഫെമിനിസ്റ്റ് ആയി എന്നതിന് കാരണമായി റിമ ഒരു വേദിയില്‍ പറഞ്ഞത്. ഇതോടെ പൊരിച്ച മീന്‍ കിട്ടാത്തത് കൊണ്ട് ഫെമിനിസ്റ്റ് ആയ റിമയെ കൊന്ന് കൊല വിളിച്ചു ട്രോളന്മാര്‍. 

എന്നാല്‍ റിമ പറഞ്ഞ 'ഇത്ര നിസാരമായ' കാര്യം അത്ര നിസാരമല്ല എന്നുള്ളത് തന്നെയാണ് വാസ്തവം. സ്വന്തം വീട്ടിലെ ഊണുമേശയില്‍ പോലും വിവേചനം അനുഭവിച്ച, അനുഭവിക്കുന്ന പെണ്‍കുട്ടി ഈ സമൂഹത്തിലെ നേര്‍ക്കാഴ്ചയാണ്.

ഏറെ ഗുരുതരമായ ഈ ഒരു വിഷയത്തെ കൈകാര്യം ചെയ്യുന്ന ഒരു കൊച്ചു ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. വെറും 10 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള സാമൂഹിക പ്രസക്തിയുള്ള ഈ കൊച്ചു ചിത്രം തയ്യാറാക്കിയത് ബോളിവുഡ് നടന്‍ ആമിര്‍ ഖാന്റെ ഭാര്യയും സംവിധായികയുമായ കിരണ്‍ റാവുവാണ്.

വീടുകളില്‍ പെണ്‍കുട്ടികള്‍ നേരിടുന്ന വിവേചനത്തെക്കുറിച്ചും അവയെ മുളയിലേതന്നെ എങ്ങനെ ഇല്ലാതാക്കണമെന്നുമാണ് കിരണ്‍ ഈ കൊച്ചു ചിത്രത്തിലൂടെ പറയുന്നത്.

'വെറും 10 സെക്കന്‍ഡ് കൊണ്ട് ഒരു കഥ പറയാന്‍ സാധിക്കുമെന്ന് എനിക്കറിയില്ലായിരുന്നു. എന്നാല്‍ അതെങ്ങനെ എന്ന് കിരണ്‍ കാണിച്ചു തന്നു,' വീഡിയോ പങ്കുവച്ചുകൊണ്ട് ആമിര്‍ കുറിച്ചു.

മീന്‍ പൊരിച്ചത് എന്ന ക്യാപ്ഷ്യനോടെ റിമയും, പാര്‍വതി, ആഷിഖ് അബു തുടങ്ങിയവരും ഈ പരസ്യം പങ്കുവച്ചിട്ടുണ്ട്. കിരണ്‍ പറഞ്ഞപ്പോള്‍ ആഹാ പാവം റിമ പറഞ്ഞപ്പോള്‍ ഓഹോ എന്നാണ് ആരാധകര്‍ റിമയുടെ പോസ്റ്റിന് താഴെ നല്‍കുന്ന കമന്റ് 

Aaamir Khan

Content Highlights : Kiran Rao advertisement Rima Kallingal Fish Fry Trolls Feminism