ആള്‍മാറാട്ടം നടത്തി മാലാ പാര്‍വതിക്ക് കോള്‍; തട്ടിപ്പുകാരനെ കയ്യോടെ പിടികൂടി 777 ചാര്‍ലി സംവിധായകന്‍


മാലാ പാർവതി, കിരൺ രാജ്‌

777 ചാര്‍ലി സിനിമയുടെ സംവിധായകന്‍ കിരണ്‍ രാജിന്റെ പേരില്‍ തട്ടിപ്പ് കോള്‍. നടി മാലാ പാര്‍വതിയാണ് ഈ വിവരം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. തന്നോട് പതിനെട്ട് ദിവസത്തെ ഡേറ്റ് ചോദിച്ചുവെന്നും സംശയം തോന്നിയത് കൊണ്ട് കിരണ്‍ രാജിനെ നേരിട്ട് വിഷയത്തില്‍ ഇടപെടുത്തിയതിനാല്‍ കയ്യോടെ തട്ടിപ്പ് പിടികൂടിയെന്നും മാലാ പാര്‍വതി കുറിച്ചു.

മാല പാര്‍വതിയുടെ കുറിപ്പ്



777 ചാര്‍ലി എന്ന ചിത്രത്തിന്റെ സംവിധായകന്‍ ആണ് എന്ന് പറഞ്ഞ് എനിക്ക് കോള്‍ വന്നത് ഈ മാസം 20നാണ്. 18 ദിവസത്തെ ഡേറ്റ് ആണ് ചോദിച്ചത്. ശിവാനി ഗുപ്ത എന്നൊരു ബോളിവുഡ് പ്രൊഡക്ഷന്‍ ആള് വിളിക്കുമെന്നും പറഞ്ഞു. എന്നാല്‍ സംശയം തോന്നിയപ്പോള്‍ രാജാകൃഷ്ണനെ ഫോണില്‍ വിളിച്ചു. സംവിധായകന്‍ കിരണ്‍ രാജ് എന്നെ വിളിച്ചിട്ടുണ്ടാകുമോ എന്ന് സംശയം പ്രകടിപ്പിച്ചു. അപ്പോള്‍ തന്നെ രാജാ കൃഷ്ണന്‍ കോണ്‍ഫ്രന്‍സ് കോള്‍ ആക്കി കിരണ്‍ രാജിനെ ആഡ് ചെയ്തു.

വിഷയം പറഞ്ഞപ്പോള്‍, ആള്‍ ആകെ വിഷമിക്കാന്‍ തുടങ്ങി. എന്ത് ചെയ്യാം എന്നാലോചിച്ചപ്പോള്‍, എന്നെ വിളിച്ച ആളെ ഞാന്‍ ആ കോളില്‍ അഡ് ചെയ്യാം എന്ന് പറഞ്ഞു. കോള്‍ അയാള്‍ എടുത്തു. ഞാന്‍ എന്നെ പരിചയപ്പെടുത്തി, എന്നെ വിളിച്ചിരുന്നില്ലേ എന്ന് ചോദിച്ചു. ഉവ്വ് എന്നയാള്‍ മറുപടി പറഞ്ഞു. 777 ചാര്‍ളിയുടെ സംവിധായകന്‍, കിരണ്‍ രാജ് അല്ലെ എന്ന ചോദ്യത്തിന് അതെ കിരണ്‍ രാജ് ആണ് എന്നദ്ദേഹം മറുപടി നല്‍കി. പ്രൊഡക്ഷന്റെ ഡിറ്റെയില്‍സ് ചോദിച്ചപ്പോള്‍, തിരിച്ച് വിളിക്കാമെന്ന് അയാള്‍. ഉടനെ തന്നെ യഥാര്‍ത്ഥ സംവിധായകന്‍, ഇടപ്പെട്ടു.

ഞാനാണ് കിരണ്‍ രാജ് ! എന്റെ പേരില്‍ താന്‍ ഏത് പ്രൊഡക്ഷന്‍ ഹൗസ് ആണ് ആരംഭിച്ചത് എന്നൊക്കെ ചോദിച്ചപ്പോള്‍, കട്ട് ചെയ്ത് പോയി. വേറെയും ആക്ടേഴ്‌സിനെ ഈ ആള്‍ ശ്രീ കിരണ്‍ രാജിന്റെ പേരില്‍ വിളിച്ചിട്ടുണ്ട് എന്നാണ് അറിയാന്‍ സാധിച്ചത്. 777 ചാര്‍ളി എന്ന കന്നട സിനിമ, ഈ അടുത്തിറങ്ങിയ ഹിറ്റ് സിനിമയാണ്. കാസര്‍ഗോഡ്കാരനായ ഇദ്ദേഹത്തിന്റെ പേരുപയോഗിച്ചാണ് തട്ടിപ്പ് നടത്താന്‍ ശ്രമിച്ചത്.+918848185488 ഈ നമ്പറില്‍ നിന്നാണ് വിളി വന്നത്.

Content Highlights: Kiran Raj, 777Charlie director, impersonator Phone call, actress Maala Parvathy reacts


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented