ണ്‍ലൈന്‍ കല്‍സുകളുടെ വിരസതയില്‍ നിന്ന് വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം നല്‍കുന്നതിനായി മാറനല്ലൂര്‍ ക്രൈസ്റ്റ് നഗര്‍ കോളേജിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും പൂര്‍വ്വവിദ്യാര്‍ത്ഥികളും രക്ഷാകര്‍ത്താക്കളും ചേര്‍ന്ന് സംഗീത ആല്‍ബം പുറത്തിറക്കി. കിനാവുകള്‍ കണ്ടുണരാം എന്ന സംഗീത ആല്‍ബം മനോഹരമായ വരികളാല്‍ നിറഞ്ഞതാണ്. 

ആല്‍ബത്തിന്റെ ഗാനരചനയും സംഗീതവും പശ്ചാത്തല സംഗീതവും ഛായാഗ്രഹണവും വിദ്യാര്‍ഥികള്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്.  പൂര്‍വവിദ്യാര്‍ഥിയും ചലച്ചിത്ര പിന്നണി ഗായികയുമായ നാരായണി ഗോപന്റെ നേതൃത്വത്തില്‍ അധ്യാപകരും വിദ്യാര്‍ഥികളു രക്ഷിതാക്കളും വരികള്‍ക്ക് സംഗീതം പകര്‍ന്നു. 

സംഗീതശില്പത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍ 

ഗാനരചന: ആദര്‍ശ് എ, സംഗീതം: ജ്യോതിഷ് എം, ഓര്‍ക്കസ്ട്രേഷന്‍: രാംഗോപാല്‍ ഹരികൃഷ്ണന്‍, കോര്‍ഡിനേറ്റര്‍: ശ്രീ. ജഗദീഷ് ചന്ദ്രന്‍ ജെ, കൊറിയോഗ്രാഫി: ശ്രീമതി താരാ സി.ബി, വിഷ്വല്‍ ക്യൂറേറ്റര്‍: ശ്രീ. എമില്‍ എസ്. എബ്രഹാം, റെക്കോര്‍ഡിംഗ് 8 മിക്സിംഗ്: ശ്രീ. എല്‍.ജെ. ബെന്‍സണ്‍, വിഷ്വല്‍സ് 8 എഡിറ്റിംഗ് : അതുല്‍ എ.എല്‍., ഡാനിയേല്‍ എസ്.എച്ച്., ജിബിന്‍ രാജ് പി.ആര്‍, ആലാപനം :നാരായണി ഗോപന്‍, ബാലശങ്കര്‍ എസ്, അശ്വിന്‍ ഉണ്ണികൃഷ്ണന്‍, ആര്‍. അബിനിഷ ബാലഗോപാല്‍ എസ്. എല്‍, രജ്ഞിത എസ്. വി, ഗോപികാ ഗോപന്‍, കൃഷ്ണപ്രിയ കെ. എസ്., സ്റ്റെഫി ബാബു, ശോഭ എസ്, അപര്‍ണ വി. ആര്‍, ജഗദീഷ് ചന്ദ്രന്‍ ജെ, റവ. ഫാ. സുബിന്‍ കോട്ടൂര്‍ സി.എം.ഐ.

Content Highlights: Kinaavukal Kandunaraam | Music Club, Christ Nagar College