കിംമി-സു
സോള്‍: ദക്ഷിണ കൊറിയന്‍ സിനിമതാരം കിംമി-സു (29) അന്തരിച്ചു. മരണകാരണം എന്താണെന്ന് കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. നടിയുടെ മരണവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ ഒട്ടേറെ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ നടിയെ സ്‌നേഹിക്കുന്നവര്‍ പ്രചരണങ്ങളില്‍ വിശ്വസിക്കരുതെന്ന് കുടുംബാംഗങ്ങള്‍ അപേക്ഷിച്ചു.
2018 ല്‍ പുറത്തിറങ്ങിയ ലിപ്സ്റ്റിക് റെവല്യൂഷന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു കിംമി- സു സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. മെമറീസ്, ക്യൂന്‍ഗമീസ് വേള്‍ഡ് എന്നിവയായിരുന്നു മറ്റു ചിത്രങ്ങള്‍. ദ കേഴ്‌സ്ഡ്; ഡെഡ് മാന്‍സ് പ്രേ ആണ് അവസാന ചിത്രം.
സ്‌നോഡ്രോപ്പ് എന്ന ടെലിവിഷന്‍ സീരിസിലൂടെയാണ് കിം മി- സൂ ശ്രദ്ധനേടുന്നത്. ഡിസ്‌നി ഹോട്ട്‌സ്റ്റാറില്‍ സീരീസ് റിലീസ് ചെയ്തിരുന്നു. ഡ്രാമ ഫെസ്റ്റ, ഹൈ ബൈ മാമ, ഇന്‍ടു ദ റിംഗ്, ഡ്രാമ സ്‌പെഷ്യല്‍ എന്നിവയാണ് മറ്റു ടെലിവിഷന്‍ സീരിയലുകള്‍.
Content Highlights: Kim Mi-soo south Korean actor passed away snowdrop series Disney hotstar
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..