അമേരിക്കന്‍ ടെലിവിഷന്‍ അവതാരകയും നടിയും മോഡലുമായ കിം കര്‍ദാഷിയനും ഗായകന്‍ കെയിന്‍ വെസ്റ്റിനും നാലാമത്തെ കുഞ്ഞ് പിറന്നു. 

രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് മെറ്റ് ഗാലയില്‍ ഒതുങ്ങിയ ശരീരവുമായി തിളങ്ങിയ കിം ഗര്‍ഭിണി അല്ലായിരുന്നുവല്ലോ എന്ന് ചോദിക്കാന്‍ വരട്ടെ. വാടക ഗര്‍ഭപാത്രത്തിലൂടെയാണ് കുഞ്ഞിന്റെ ജനനം. 

കിമ്മിന്റെ സഹോദരി കോര്‍ട്ട്‌നി കര്‍ദാഷിയനാണ് കിമ്മിന് കുഞ്ഞ് ജനിച്ച വിവരം പുറത്ത് വിട്ടത്. ആണ്‍കുഞ്ഞാണ് പിറന്നതെന്ന് കോര്‍ട്ട്‌നി പറഞ്ഞു.

വാടക ഗര്‍ഭപാത്രത്തിലൂടെ കുഞ്ഞിന് ജന്‍മം നല്‍കാന്‍ കിമ്മും ഭര്‍ത്താവും ഒരുങ്ങിയത് അടുത്ത ബന്ധുക്കള്‍ പോലും അറിഞ്ഞിരുന്നില്ല. കുഞ്ഞ് ജനിച്ച ശേഷമാണ് ഇവര്‍ വിവരം പുറത്ത് വിടുന്നത്. 

2014 ലാണ് കിമ്മും കെയിന്‍ വെസ്റ്റും വിവാഹിതരാകുന്നത്. ഇവരുടെ രണ്ടാമത്തെ കുഞ്ഞും വാടക ഗര്‍ഭപാത്രത്തിന്റെ സഹായത്തോടെയാണ് പിറന്നത്.

Content Highlights: Kim Kardashian welcomes fourth child with Kayne West via surrogacy, met gala